എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനഏജന്‍സികള്‍ക്ക് നിയമവിലക്കില്ലെന്നും പ്രതിക്ക് അന്വേഷണ ഏജന്‍സിയെ തീരുമാനിക്കാനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ നിര്‍ബന്ധിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലുള്ള ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഇഡി ജോയിന്റ് ഡയറക്ടര്‍ പി രാധാകൃഷ്ണന്റെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ഔദ്യോഗികചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ഹര്‍ജി നിലനില്‍ക്കില്ല. പവ്യക്തിപരമായ കേസില്‍, അന്വേഷണ വിശദാംശങ്ങള്‍ സ്വകാര്യ അഭിഭാഷകന് കൈമാറി കോടതിയില്‍ ഹര്‍ജിയോടൊപ്പം ഹാജരാക്കിയത് നിയമവിരുദ്ധമാണ്.
അന്വേഷണ ഏജന്‍സിയുടെ കൈവശമുള്ളതും കോടതിയില്‍ രഹസ്യമായി സമര്‍പ്പിച്ചതുമായ രേഖകളാണിത്. ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതില്‍ ബാഹ്യമായ ഗൂഢലക്ഷ്യങ്ങളുണ്ട്.
സ്വന്തം ആവശ്യത്തിന് കോടതിയെ ദുരുപയോഗംചെയ്യുന്ന ഹര്‍ജിക്കാരന്‍, നിയമനടപടിക്ക് അര്‍ഹനാണ്. സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കാന്‍ ഇഡി ആവശ്യപ്പെട്ടെന്നും പ്രാഥമികാന്വേഷണത്തിനുശേഷം പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യത്തെയും സര്‍ക്കാര്‍ എതിര്‍ത്തു. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം പ്രതിക്ക് വിചാരണക്കോടതിയെ സമീപിക്കാം.
https://www.facebook.com/Malayalivartha

























