തെരുവ് നാടകവും പന്തംകൊളുത്തി പ്രകടനവുമെല്ലാം അരങ്ങൊഴിഞ്ഞു; പ്രചാരണം കൊഴുപ്പിക്കാൻ പുത്തൻ രീതികളുമായി മുന്നണികൾ: ഇനി ഫ്ലാഷ് മോബ്, മോണിങ് വാക്ക്, യൂത്ത്വാക്ക്, ഡി.ജെ വരെ ന്യൂജെൻ പ്രചാരണവുമായി സ്ഥാനാർത്ഥികൾ

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴിപ്പിക്കാനായി പഴയ ശൈലികളിൽ നിന്നും വ്ത്യസ്തമായി പുത്തൻ രീതികളുമായി സ്ഥാനാർത്ഥികൾ. തെരുവുനാടകങ്ങളും പന്തംകൊളുത്തി പ്രകടനവുമെല്ലാം പലയിടത്തും അരങ്ങൊഴിഞ്ഞു തുടങ്ങുകയാണ്.
ഇപ്പോളിതാ ഫ്ലാഷ് മോബ്, മോണിങ് വാക്ക്, യൂത്ത്വാക്ക്, ഡി.ജെയുമെല്ലാമാണ് പ്രചാരണത്തിനായി മുന്നണികൾ പയറ്റുന്നത്. മുൻപൊക്കെ സ്ഥാനാർത്ഥികളോടൊപ്പം ചെണ്ടമേളവും തെയ്യവുമൊക്കെ ആണ് കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ബാൻഡ് മേളവും ഡിജിറ്റൽ തമ്പോല ടീമുകളാണ് കൂടെ കാണുന്നത്.
കുടുംബയോഗങ്ങളും ഇവരുടെ മറ്റൊരു ട്രെൻഡിങ്ങാണ്. ഓരോ മണ്ഡലത്തിലും 200 വരെ കുടുംബയോഗങ്ങളാണ് നടന്നത്.
ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം, ഇന്ദിര വിചാര്‍ വേദി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് മുമ്പ് സ്ഥാനാര്‍ഥി സ്വീകരണ കേന്ദ്രങ്ങളില്‍ സാമൂഹിക പ്രശ്നങ്ങളും വികസന കാര്യങ്ങളും ചൂണ്ടിക്കാട്ടി തെരുവ് നാടകങ്ങള്‍ നടത്തിയിരുന്നത്.
ഇപ്പോഴിതിന് പകരമായി എസ്.എഫ്.ഐ, ബാലസംഘം, കെ.എസ്.യു, എ.ബി.വി.പി എന്നിവയുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബുകളാണ് കൂടുതലായി നടക്കുന്നത്.
മിക്ക സ്ഥാനാര്‍ഥികള്‍ക്കുമായി ഫ്ലാഷ്മോബ് സംഘങ്ങള്‍ അവരോടൊപ്പമുണ്ട്. ഇതിന് വലിയ ശ്രദ്ധ കിട്ടുന്നുവെന്നാണ് ഓരോ പാർട്ടിക്കാരും പറയുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് കാലത്ത് ഉള്‍നാടുകളില്‍ ഉണ്ടായിരുന്ന ചെറിയ ഗാനമേളയും പന്തംകൊളുത്തി പ്രകടനവുമെല്ലാം ഒരുപരിധിവരെ ഇല്ലാതായിരിക്കുകയാണ്.
ചാക്ക് ബോര്‍ഡുകള്‍ മാറി ഫ്ലക്സ് ബോര്‍ഡുകള്‍ വാഴുന്ന കാലത്ത് ഡിജിറ്റലായുള്ള പ്രചാരണങ്ങളും കൂടിവരുകയാണ്. വാഹനങ്ങളില്‍ കൂറ്റന്‍ സ്ക്രീനുകള്‍ സ്ഥാപിച്ചുള്ള ഡിജിറ്റല്‍ പ്രചാരണത്തില്‍ മുന്നില്‍ നിൽക്കുന്നത് ബിജെപിയാണ്.
പ്രാദേശിക വികസന കാര്യങ്ങളും പിന്നാക്കാവസ്ഥയും ചൂണ്ടിക്കാട്ടി വിഡിയോകള്‍ നിര്‍മിച്ചും വാട്സ് ആപ്, ഫേസ് ബുക്ക് എന്നിവയില്‍ ഷെയര്‍ ചെയ്യുന്നതിന് സൈബർ ടീമുകളും സജീവമായിട്ടുണ്ട്. ഇവര്‍ക്ക് മുന്നണികള്‍ പരിശീലനവും നൽകാറുണ്ട്.
കോഴിക്കോട് നോര്‍ത്ത് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോട്ടത്തില്‍ രവീന്ദ്രന്റെ വിജയത്തിനായി എല്‍.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച യൂത്ത് റൈഡ് വിത്ത് ഡി.ജെ മ്യൂസിക് റാലി നടത്തുന്നതാണ്.
വൈകീട്ട് മനോരമ ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന റാലി വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ബീച്ചിലാണ് സമാപിക്കുന്നത്. കെ.എം. അഭിജിത്ത്, പി.എം. നിയാസ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരുള്‍പ്പെടെ മോര്ണിങ്വാക്ക്, യൂത്ത്വാക്ക് എന്നിവയുംനേരെത്തെ തന്നെ സംഘടിപ്പിച്ചതാണ്.
https://www.facebook.com/Malayalivartha

























