'പോക്കറ്റില്‍ കാശ് വീണാല്‍ ഡലയോഗ് എഴുതുന്നവനാ നീ. അതിന് അപ്പുറം നീ… ആരാ' ; 'കൊങ്കണ്‍ വഴി യാത്ര ചെയ്തിട്ടുണ്ടോ? ഡല്‍ഹി മെട്രോയിലൂടെ സഞ്ചരിച്ചിട്ടുണ്ടോ?: രഞ്ജി പണിക്കർക്കെതിരെ സോഷ്യൽമീഡിയയിൽ ട്രോളോട് ട്രോൾ

മെട്രോ മാൻ ഇ. ശ്രീധരനെ അധിക്ഷേപിച്ച സംഭവത്തിൽ നടനും സംവിധായകനുമായ രഞ്ജിപണിക്കർക്കെതിരെ സോഷ്യൽമീഡിയയിൽ ട്രോൾ. സോഷ്യല്‍ മീഡിയ നിറയെ സംവിധായകനെ പരിഹസിച്ച് കൊണ്ടുള്ള കുറിപ്പുകളാണ് നിറഞ്ഞിരിക്കുന്നത്.
ശ്രീധരന്‍ ഉണ്ടാക്കിയ കൊങ്കണ്‍ റെയില്‍വേ, ഡെല്‍ഹി മെട്രോ എന്നിവയിലൂടെയൊക്കെ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുണ്ടോയെന്ന ചോദ്യമാണ് സോഷ്യൽമീഡിയ രഞ്ജിയോട് ഉന്നയിക്കുന്നത്.
'പണിക്കരെ….പോക്കറ്റില്‍ കാശ് വീണാല്‍ ഡലയോഗ് എഴുതുന്നവനാ നീ. അതിന് അപ്പുറം നീ… ആരാ. എന്‍ഞ്ചിനീയറിംഗ് വൈഭവം കൊണ്ട് ലോകത്തെ ഞെട്ടിച്ച ശ്രീധരന്‍ സാറിനെ 'ഊതി വീര്‍പ്പിച്ച ബലൂണ്' എന്ന് വിമര്‍ശിച്ച നീ…. കൊങ്കണ്‍ വഴി യാത്ര ചെയ്തിട്ടുണ്ടോ?
ഡല്‍ഹി മെട്രോയിലൂടെ സഞ്ചരിച്ചിട്ടുണ്ടോ? Ldf Udf രാഷ്ട്രീയക്കാര്‍ മുക്കിയ പാലാരിവട്ടം പാലം 18കോടിക്ക് പണിത സത്യസന്ധത നീ കണ്ടില്ലേ? പോക്കറ്റില്‍ കാശ് വീണപ്പോള്‍ Dialogue അടിക്കാന്‍ വേറെ ആളെ കിട്ടിയില്ലെ നിനക്ക്. നീ…ഒരു കഴിവ് കെട്ടവന്‍ ആണ് ഒരു കൂലി എഴുത്തുകാരന്‍റ്റെ Quality പോലും ഇല്ലാത്ത കഴിവുകെട്ടവന്‍.' - ഫേസ്ബുക്കില്‍ വൈറലായ കമൻറുകളിൽ ഒന്നാണിത്.
നേരത്തേ, സംവിധായകനും അധ്യാപകനുമായ ജോണ്‍ ഡിറ്റോയും രഞ്ജി പണിക്കര്‍ക്കെതിരെ രംഗത്ത് വന്നതാണ്. അഴിമതിയും കളവും ദുര്‍ഭരണവും നടത്തിയ രാഷ്ട്രീയത്തലവനേയും മുന്നണിയേയും പിന്തുണയ്ക്കുന്നത് കാണുമ്പോള്‍ മുഖത്ത് കാറിത്തുപ്പാന്‍ തോന്നുന്നുവെന്ന് ജോണ്‍ ഡിറ്റോ തന്റെ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയായ ഇ. ശ്രീധരന്‍ ഊതിവീര്‍പ്പിച്ച ദുരന്തമാണെന്നായിരുന്നു രഞ്ജി പണിക്കര്‍ പരിഹാസത്തോടെ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha

























