ഹാരമണിയിക്കാന്‍ പ്രവർത്തകരുടെ തിരക്ക് ;മറിഞ്ഞുവീണ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വാരിയെല്ലിന് പരിക്ക്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാഞ്ഞിരപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പരിക്കേറ്റു. തെരഞ്ഞെടുപ്പ് പര്യടന വാഹനത്തിനുള്ളില്‍ വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പരിക്കേറ്റത്.മണിമലയില്‍ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രചാരണ റാലി പുരോഗമിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ ഹാരമണിയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം വീണത്.വീഴ്ചയില്‍ അദ്ദേഹത്തിന്റെ വാരിയെല്ലിന് പരിക്കേറ്റു.അദ്ദേഹം വീണപ്പോള്‍ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചിരുന്ന ഫ്‌ളക്‌സും മറിഞ്ഞുവീണിരുന്നു.വേദനയെ തുടര്‍ന്ന് പ്രചാരണം നിര്‍ത്തിവെച്ച് അല്‍ഫോണ്‍സ് കണ്ണന്താനം ആശുപത്രിയിലെത്തി ചികിത്സ തേടി. കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ പ്രചാരണം തുടരുമെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചിട്ടുള്ളത്.അതെ സമയം കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്രമിക്കുക തങ്ങളുടെ ശൈലിയല്ലെന്ന് പിണറായി പറഞ്ഞു.രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിനെതിരെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം. എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയെ ജോയ്‌സ് ജോര്‍ജ് ആക്ഷേപിച്ചത്.
രാഹുല്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജോയ്സ് ജോര്‍ജ് സ്ത്രീവിരുദ്ധപരവും രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപപരവുമായ പരാമര്‍ശം നടത്തിയത്.‘രാഹുല്‍ഗാന്ധി പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജിലേ പോകൂ. അവിടെ ചെന്ന് പെണ്‍കുട്ടികളെ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ രാഹുല്‍ ഗാന്ധി പറയുമ്പോള്‍ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊന്നും പോയേക്കരുത്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല,’ എന്നായിരുന്നു ജോയ്ജ് ജോര്‍ജിന്റെ പരാമര്‍ശം.എം. എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇരട്ടയാറില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ജോയ്സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശം.
https://www.facebook.com/Malayalivartha

























