കണ്ണൂരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയുമായി പോവുകയായിരുന്ന വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം ;യുവതിയ്ക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ട്
കണ്ണൂരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയുമായി പോവുകയായിരുന്ന വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.വൈകീട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്. പയ്യന്നൂര്‍ എടാട്ട് സ്വദേശിയായ യുവതിയെയും കൊണ്ടു പോകുകയായിരുുന്ന വാഹനത്തെ ഇരുപതോളം പേര്‍ ചേര്‍ന്ന് തല്ലിതകര്‍ക്കുകയായിരുന്നു.ബി.ജെ.പി കല്ല്യാശ്ശേരി മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ഇവര്‍ ബൈക്കുകളിലെത്തി കാര്‍ തല്ലി തകര്‍ക്കുകയായിരുന്നു.സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ആക്രമണമോ സംഭവമോ നടന്നിട്ടില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം.അതെ സമയം കാസര്‍ഗോഡും മഞ്ചേശ്വരവും എന്ന പോലെ സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.കാസര്‍കോഡ് പ്രസ് ക്ലബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫിന്റെ കോ-ലീ-ബി ആരോപണം തുരുമ്പിച്ചതാണെന്നും ഇടതുപക്ഷം ബി.ജെ.പി മത്സരിക്കുന്നതിന്റെയും മത്സരിക്കാതിരിക്കുന്നതിന്റെയും ഗുണം തേടി നടക്കുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും യു.ഡി.എഫ് വലിയ വിജയമാണ് ഉണ്ടാക്കുക. തെക്കന്‍ ജില്ലകളിലും ഇത് തന്നെയായിരിക്കും സ്ഥിതി. തുടക്കത്തിലെ സ്ഥിതി അപേക്ഷിച്ചു യു.ഡി.എഫ് അടിച്ചുകയറുന്ന സ്ഥിതിയാണിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് മുന്നോട്ടു കുതിക്കുന്നതിന്റെ അങ്കലാപ്പിലാണ് എല്‍.ഡി.എഫ് എന്നും അദ്ദേഹം ആരോപിച്ചു. ഗുരുവായൂരില്‍ സുരേഷ് ഗോപി മാത്രമല്ല മുഖ്യമന്ത്രി തന്നെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് പറയാതെ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ബി.ജെ.പി-യു.ഡി.എഫ്-ലീഗ് സഖ്യത്തിന്റ കൂടുതല്‍ തെളിവുകള്‍ രംഗത്ത് വരികയാണെന്നും ഇത്തരമൊരു അവിശുദ്ധ സഖ്യത്തിന് രണ്ട് കൂട്ടരും തയ്യാറാണെന്ന് മാത്രമല്ല രണ്ട് കൂട്ടരും ആ സന്ദേശം പല രീതിയില്‍ അണികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.ഗുരുവായൂരില്‍ യു.ഡി.എഫ് കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























