കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷം; 24 മണിക്കൂറിനിടെ 56,211 പേര്‍ക്ക് പോസിറ്റീവ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,20,95,855ആയി ഉയർന്നിരിക്കുന്നു. 5,40,720 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്.
1,13,93,021 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം 37,028 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 6,11,13,354 ആയി കൂടി.
മഹാരാഷ്ട്രയില്‍ ദിവസങ്ങളായി വൈറസ് വ്യാപനം രൂക്ഷമായി കൂടിക്കൊണ്ടിരിക്കുകയാണ്. സമാനമായി രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് തമിഴ്‌നാടും, കര്‍ണാടകയും. കഴിഞ്ഞ രണ്ട് ദിവസമായി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലായിരിക്കുകയാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വർധനവ് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 271 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,62,114 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളിലും കുറവ് അനുഭവപെട്ടതായിരുന്നു.
കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,85,864 സാമ്പിളുകൾ പരിശോധിച്ചിരുന്നു. സാമ്പിളുകളുടെ എണ്ണം കുറഞ്ഞപ്പോഴും കൊവിഡ് കേസുകൾ ഉയരുന്നത് തുടരുകയാണ്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 24,26,50,025 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
https://www.facebook.com/Malayalivartha

























