മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച് വീട്ടിൽ നിന്നും ഇറക്കി വിട്ടതായി പരാതി; വീട് കൈക്കലാക്കിയതിനൊപ്പം വ്യാപര സ്ഥാപനവും വാഹനവും മകന്‍ കൈക്കലാക്കി

വീട്ടിൽ സുരക്ഷിതമായി താമസിക്കാൻ സമ്മതിക്കാതെ വീട്ടിൽ നിന്നും ഇറക്കിവിട്ട മകനും മരുമകൾക്കുമെതിരെ പരാതിയുമായി അമ്മ പോലീസ് സ്റ്റേഷനിൽ. ക്രൂരമായി മർദ്ദിച്ചതിനുശേഷമാണ് വീട്ടിൽ നിന്നും ഇറക്കി വിട്ടത്.
ക്രൂരമായ സംഭവം നെടുങ്കണ്ടത്ത് ആണ് നടന്നത്. സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയുന്നതിന്, കോടതി ഉത്തരവും നേടിയെത്തിയ മാതാവിന് നേരെയായിരുന്നു മകന്‍റെ ആക്രമണം.
വീട് കൈക്കലാക്കിയതിനൊപ്പം വ്യാപര സ്ഥാപനവും വാഹനവും മകന്‍ കൈക്കലാക്കിയെന്നും അമ്മ പറഞ്ഞു. നെടുങ്കണ്ടം ക്രോമ്ബാറ്റുകുന്നേല്‍ ലതയെ ആണ് മകന്‍ അരുണ്‍ലാല്‍ ആക്രമിച്ചത്.
ലത ഇപ്പോൾ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. മകനില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റ മാതാവിന് സംരക്ഷണം ഒരുക്കാന്‍ നെടുങ്കണ്ടം പൊലിസ് തയ്യാറാകുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ഭര്‍ത്താവിന്റെയും തന്റെയും പേരിലുള്ള സ്വത്ത് കൈവശപ്പെടുത്തിയ ശേഷം തന്നെ വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്നാണ് ലത വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീ സുരക്ഷാ നിയമപ്രകാരമുള്ള കോടതി ഉത്തരവുമായി എത്തിയ ലതയെ മര്‍ദ്ധിച്ച മകനെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചു.
https://www.facebook.com/Malayalivartha

























