ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണം; പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. കേരളത്തില്‍ നാല് ലക്ഷത്തി മുപ്പതിനായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും, കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്. ഇലക്ഷന്‍ കമ്മിഷന് പലതവണ പരാതി നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
വോട്ടര്‍ പട്ടികയില്‍ ഒരാളുടെ പേര് പലതവണ ചേര്‍ക്കുന്നത് ഇരട്ട വോട്ടിന് അവസരമൊരുക്കുമെന്നും, നിയമപ്രകാരം ഇത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകള്‍ മാത്രമാണ് കണ്ടെത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ സംശുദ്ധി കാത്ത് സൂക്ഷിക്കാന്‍ കമ്മീഷന് ബാദ്ധ്യതയുണ്ടെന്നും, നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ഇനി വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താന്‍ സാധ്യമല്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
കമ്മിഷൻ തയ്യാറാക്കുന്ന പ്രത്യേക ലിസ്റ്റിൽ ഉൾപ്പെട്ടവർ എത്തുമ്പോൾ വിശദമായി പരിശോധിച്ച ശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കൂ. ഇവരെ തിരിച്ചറിയുന്നിതിനുള്ള കമ്മിഷൻ അംഗീകരിച്ച മറ്റൊരു രേഖ കൂടി കാണിക്കണമെന്നും ആവശ്യപ്പെടും. വോട്ടർ രജിസ്റ്ററിൽ തള്ളവിരലടയാളവും എടുക്കും. ഇരട്ടവോട്ടുള്ളവരുടെ ഫോട്ടോയും എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇരട്ടവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നാല് നിർദേശങ്ങൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയും കോടതിയിൽ നൽകി.
"
ചെന്നിത്തലയുടെ നിർദേശങ്ങൾ
* ഒന്നിലേറെ വോട്ടുള്ളവരെ തിരഞ്ഞെടുപ്പിന് മുൻപ് കണ്ട് എവിടെയാണ് വോട്ട് ചെയ്യുന്നതെന്ന് ബൂത്ത് ലെവൽ ഓഫീസർമാർ ഒപ്പിട്ട് വാങ്ങണം. അത് ഇരട്ടവോട്ട് രേഖപ്പെടുത്തിയിരിക്കുന്ന ബൂത്തിലെ പ്രിസൈഡിങ് ഓഫീസർമാർക്ക് കൈമാറണം.
* ഇരട്ടവോട്ടുള്ളവരുടെ വിരലിൽ മഷി തേച്ചാലുടൻ ഫോട്ടോ എടുക്കുകയും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന് എഴുതി വാങ്ങുകയും വേണം.
* ഈ ഫോട്ടോയിൽ പ്രത്യേകം തിരിച്ചറിയിൽ നമ്പറും രേഖപ്പെടുത്തണം. ഇത് ഓൺലൈൻ വഴി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണം.
* ഈ ഫോട്ടോകൾ ലിസ്റ്റിലെ മറ്റ് വോട്ടർമാരുടെ ഫോട്ടോകളുമായി മുഖം തിരിച്ചറിയാൻ കഴിയുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിക്കണം.
80 വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികൾ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നേമം, വാമനപുരം, വൈപ്പിൻ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ് കോടതിയെ സമീപിച്ചത്. എൺപത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടിൽ തിരിമറി നടക്കാൻ സാധ്യത കൂടുതലാണെന്ന് ഹർജിയിൽ പറയുന്നു. വിവിപാറ്റ് മെഷീനുകൾക്കൊപ്പം പോസ്റ്റൽ ബാലറ്റുകൾ കൂടി സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
https://www.facebook.com/Malayalivartha

























