കോൺഗ്രസിൽ ചേർന്നിട്ടില്ലെന്ന് കലാഭവൻ ഷാജോൺ; തെരഞ്ഞെടുപ്പ് സമയത്ത് കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിനിമാതാരങ്ങൾ രാഷ്ട്രീയ പാർട്ടികളിലേക്ക് ചേരുന്നത് പതിവ് കാഴ്ചകളാണ്. ഇത്തവണയും താരങ്ങൾക്ക് കുറവൊന്നുമില്ല.
സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, കൃഷ്ണകുമാര്‍ തുടങ്ങി ഒരുപിടി സിനിമ-സീരിയല്‍ താരങ്ങള്‍ മത്സരരംഗത്തുണ്ട. പ്രചാരണത്തിനും നിരവധി ബിഗ്‌സ്‌ക്രീൻ മിനിസ്ക്രീൻ താരങ്ങളും എത്തിയിരുന്നു.
സംവിധായകനും നടനുമായ രമേഷ് പിഷാരടിയടക്കം ചിലര്‍ പരസ്യമായി രാഷ്ട്രീയ താല്പര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ധര്‍മജന്‍റെ പ്രചാരണത്തിന് കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, ഹരീഷ് കണാരന്‍, തെസ്‌നി ഖാന്‍ എന്നിവർ എത്തിയതുമായിരുന്നു.
ഇതിന് പിന്നാലെയാണ് ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് വ്യാപക പ്രചാരണം സോഷ്യൽമീഡിയയിൽ ഉണ്ടായത്.
ഇപ്പോളിതാ ഇതിനുള്ള മറുപടിയുമായി ഷാജോൺ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. താന്‍ ഒരു പാര്‍ട്ടിയിലും അംഗത്വം സ്വീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
അതേസമയം,തൃശൂരില്‍ ബി.ജെ.പി ടിക്കറ്റിലാണ് രാജ്യസഭ എം.പി കൂടിയായ സുരഷ് ഗോപി ജനവിധി തേടുന്നത്. കൊല്ലം മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ കൂടിയായ മുകേഷ് സി.പി.എം സ്ഥാനാര്‍ഥിയാണ്.
മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ മകനും സിറ്റിങ് എം.എല്‍.എയുമായ കെ.ബി. ഗണേഷ്കുമാര് പത്തനാപുരത്ത് നിന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.
അരൂരില്‍ നിന്നും ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നടി പ്രിയങ്ക അനൂപും ജനവിധി തേടുകയാണ്. സീരിയല്‍ നടനായ വിവേക് ഗോപന്‍ ചവറയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ആയാണ് രംഗത്ത് ഇറങ്ങുന്നത്.
https://www.facebook.com/Malayalivartha

























