സ്ഥാനാർഥികൾക്കൊപ്പം നിറ സാന്നിധ്യമായി അച്ചു ഉമ്മൻ... ഈ കളികളെല്ലാം അടുത്ത സീറ്റ് മുന്നിൽ കണ്ടിട്ടോ..?

മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ രാഷ്ട്രീയ പ്രവേശനം നടത്തുമോ ഇല്ലയോ എന്ന ആശയകുഴപ്പത്തിലാണ് ഇപ്പോൾ അണികൾ ഉള്ളത്. അതിന് കാരണം മറ്റൊന്നുമല്ല, ഇത്തവണത്തെ തെരഞ്ഞെടുപ്പ് വെയിലിന്റെ ചൂടേൽക്കാനായി അപ്പയുടെ സ്വന്തം അച്ചുവും ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ്.
സ്ഥാനാഥികളെ പിന്തുണയ്ക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് അച്ചു ആവർത്തിച്ച് പറയുമ്പോഴും അതിനു പിന്നിൽ വരും കാല യുവനേതാവിനെ പറ്റി സ്വപനം കാണുകയാണ് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസിൽ ഉള്ളവർ മാത്രമല്ല മറിച്ച് മറ്റു പാർട്ടി പ്രവർത്തകരും ഇതേ കൺഫ്യൂഷ്യനിലാണ്.
അടുത്തിടെ നടന്നത് യുഡിഎഫ് സ്ഥാനാർഥി സനീഷ് കുമാർ ജോസഫിന്റെ പ്രചാരണത്തിനായി ഉമ്മൻ ചാണ്ടിയുടെ മക്കൾ ഇരുവരും കൂടി ഇറങ്ങിയതായിരുന്നു. കൂടാതെ ഇന്നലെ നടന്ന സിനിമാ താരം രമേഷ് പിഷാരടിയോടൊപ്പം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ദീപക് ജോയിയുടെ പ്രചാരണത്തിൽ പിഷാരടിക്ക് ഒപ്പം തിളക്കത്തോടെ അച്ചുവും നിറസാന്നിധ്യമായിരുന്നു.
സ്‌ഥാനാർഥിക്കൊപ്പം എളങ്കുന്നപ്പുഴ, പുതുവൈപ്പ് മണ്ഡലങ്ങളിൽ രമേഷ് പിഷാരടി റോഡ്ഷോ നടത്തുകയും ചെയ്തിരുന്നു. വൈപ്പിൻ മില്ലു വഴിയിൽ നിന്ന് ആരംഭിച്ച പര്യടനത്തിന്റെ ഉദ്ഘാടകനും പിഷാരടി തന്നെയായിരുന്നു. അച്ചു ഉമ്മനെ കൂടാതെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി. ഡോണോ, മണ്ഡലം പ്രസിഡന്റ് സിനോജ് കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ഗോശ്രീ ജംക്‌ഷൻ, മുരുക്കുംപാടം, തെക്കൻ മാലിപ്പുറം, പരുത്തിക്കടവ്, അമ്പലക്കടവ്, പുതുവൈപ്പ്, കുരിശിങ്കൽ പള്ളി, എന്നിവിടങ്ങളിലൂടെ കടന്ന് മാലിപ്പുറത്താണു പര്യടനം അവസാനിച്ചത്. നൂറു കണക്കിനു ജനങ്ങൾ റോഡ്ഷോ കാണുവാനായി സംസ്ഥാന പാതയുടെ ഇരുവശത്തും അണിനിരന്നിരുന്നു.
എന്നാൽ, അച്ചു ഉമ്മൻ അടുത്ത തവണ മത്സരിക്കുമോ ഇല്ലയോ എന്ന ചേദ്യത്തിന് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്ന് ആര് മത്സരിക്കണമെന്ന കാര്യത്തിൽ ഹൈക്കമാന്റ് ആണ് തീരുമാനിക്കേണ്ടതെന്നും പുറത്ത് വന്നിരിക്കുന്ന സര്‍വേ ഫലങ്ങള്‍ കൂടുതല്‍ ഊര്‍ജ്വസലമായി പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫിനെ സഹായിച്ചുവെന്നുമാണ് അച്ചു ഉമ്മന്‍ പറഞ്ഞത്. ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് പ്രചാരണത്തിനായി എത്തിയ സാഹചര്യത്തിലായിരുന്നു അച്ചു ഉമ്മന്‍ പ്രതികരിച്ചത്.
യുഡിഎഫ് സ്ഥാനാർഥിയായ സനീഷ്‌കുമാർ ജോസഫിന്റെ പ്രചാരണത്തിനായി ചാണ്ടി ഉമ്മനും അച്ചു ഉമ്മനും ഒന്നിച്ചാണ് എത്തിയത്. അച്ചു ഉമ്മൻ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലും മുരിങ്ങൂരിലെ കോൺവെന്റിലുമെത്തി സനീഷ്കുമാർ ജോസഫിനു വേണ്ടി വോട്ട് അഭ്യർഥിച്ചിരുന്നു. എൽഡിഎഫിന്റെ ജനവിരുദ്ധ സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പെന്ന് ചാണ്ടി ഉമ്മൻ തദവസരത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നേമം ചോദ്യ ചിഹ്നമായി നിന്നിരുന്ന സാഹചര്യത്തിൽ പുതുപള്ളി വിട്ട് ഉമ്മൻചാണ്ടി നേമത്ത് എത്തിയേക്കും എന്നുള്ള അഭ്യൂഹങ്ങൾ പരന്നതോടെ പുതുപള്ളിയിൽ പകരക്കാരൻ ആരെന്ന ചോദ്യത്തിന് ഉമ്മൻ ചാണ്ടിയുടെ മകനോ മകളോ നിൽക്കട്ടെ എന്നും കിംവതന്തികൾ പരന്നിരുന്നു.
ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സനീഷ് ജോസഫ് തന്റെ വളരെ അടുത്ത സുഹൃത്താണ്. അതിനാലാണ് ഇവിടെ പ്രചാരണത്തിന് എത്തിയതെന്നും അവർ വ്യക്തമാക്കി. ചാലക്കുടിയില്‍ സനീഷ് തീര്‍ച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.
പുതുപ്പള്ളിയിൽ അടുത്ത തവണ ആര് സ്ഥാനാര്‍ഥിയാവണം എന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കേണ്ട കാര്യമാണ്. ചാണ്ടി ഉമ്മന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റിന് അവകാശമുണ്ട്. താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആലോചിക്കുന്നില്ലെന്നും മറുപടിയായി അച്ചു ഉമ്മന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























