രണ്ടുകേസുകളിലും ഗുരുതരമായ പാളിച്ചകൾ; ഇ.ഡി.ക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ക്രൈംബ്രാഞ്ചിനു ചുവടുകൾ പിഴയ്ക്കുന്നു

ഇ.ഡി.ക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ക്രൈംബ്രാഞ്ചിനു ചുവടുകൾ പിഴയ്ക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരായ കേസുകളിൽ ക്രൈംബ്രാഞ്ച് വളരെ വലിയൊരു പ്രതിരോധത്തിൽ അകപ്പെട്ടിരിക്കുകയാണ് ഇപ്പോൾ .
രണ്ടുകേസുകളിലും ഗുരുതരമായ പാളിച്ചകൾ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായതായാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത് .
സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ എറണാകുളം സെഷൻസ് കോടതിക്ക് നൽകിയ ജാമ്യാപേക്ഷയിൽ, മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി. അന്വേഷണസംഘം സമ്മർദം ചെലുത്തിയതായി പരാമർശമുണ്ടായിരുന്നു. സന്ദീപിന്റെ ഇതേ പരാമർശത്തിലാണ് ക്രൈംബ്രാഞ്ച് ഇ.ഡി.ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സന്ദീപിന്റെ വക്കീലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നായിരുന്നു ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത്. എന്നാൽ, സന്ദീപ് നായരുടെ അഭിഭാഷക അഡ്വ. പി.വി. വിജയംതന്നെ ക്രൈംബ്രാഞ്ചിന് എതിരായെത്തി.
ഇ.ഡി.ക്കെതിരേ താനോ സന്ദീപോ ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടില്ലെന്നാണ് പി.വി. വിജയം വ്യക്തമാക്കിയത്. ഇതോടെ മറ്റൊരു അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തതെന്ന് ക്രൈംബ്രാഞ്ചിന് ബുധനാഴ്ച തിരുത്തിപ്പറയേണ്ടി വന്നു.
സെഷൻസ് കോടതിക്ക് സന്ദീപ് സ്വന്തം നിലയ്ക്ക് നൽകിയ ജാമ്യാപേക്ഷയിലെ പരാമർശങ്ങളിൽ ഇ.ഡി.യോട് വിശദീകരണം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഇത്തരം പരാമർശങ്ങളിൽ ഏതെങ്കിലും അന്വേഷണ ഏജൻസികൾക്ക് കേസെടുക്കണമെങ്കിൽ കോടതിതന്നെ നിർദേശിക്കണം. അത് കോടതിയിൽനിന്ന് ഉണ്ടായിട്ടില്ല. ആ നിലയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തതിൽ കോടതി അലക്ഷ്യമുണ്ടെന്ന് ഉന്നയിക്കപ്പെടാനും സാധ്യതയുണ്ട്.
സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷക പി വി വിജയത്തിന്റെ വെളിപ്പെടുത്തൽ വളരെയധികം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയിരുന്നു.
ഇഡിക്കെതിരെ താനോ തന്റെ കക്ഷിയോ പരാതി നൽകിയിട്ടില്ലെന്ന ഏറെ നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. സന്ദീപ് നായരുടെ അഭിഭാഷക പി വി വിജയം ഇത് വ്യക്തമാക്കുകയും ചെയ്തു . ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.
'എന്റെ പരാതിയിലാണ് കേസെടുത്തതെന്ന വാദം തെറ്റാണ്. ഞാൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. സന്ദീപ് കോടതിക്കാണ് പരാതി നൽകിയത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല.ഡി ജിപിക്ക് പരാതി നൽകിയിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ കേസെടുക്കും എന്നാണ് അഭിഭാഷക ചോദിച്ചത് .
https://www.facebook.com/Malayalivartha

























