വിശ്വാസികൾക്കു വേണ്ടി വിശ്വാസിയായ സ്ത്രീ നടത്തുന്ന പോരാട്ടമാണിത്; അത് അമ്പായി കടകംപള്ളിയുടെ നെഞ്ചത്ത് തറക്കും; ഇരുമുന്നണികളും ബി.ജെ.പിയുടെ വളർച്ചയെ ഭയപ്പെടുന്നു ; ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

കഴക്കൂട്ടത്ത് വാശിയേറിയ മത്സരം തന്നെയാണ് നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥി വി മുരളീധരൻ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ എന്നിവർ തമ്മിൽ കൊമ്പു കോർക്കുകയാണ്.
ഇപ്പോളിതാ ശോഭാ സുരേന്ദ്രൻ കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. വിശ്വാസികൾക്കുവേണ്ടി വിശ്വാസിയായ സ്ത്രീ നടത്തുന്ന പോരാട്ടമാണിതെന്നും . അത് അമ്പായി കടകംപള്ളിയുടെ നെഞ്ചത്ത് തറക്കും എന്നും അവർ പറഞ്ഞു.
ബിജെപി വോട്ട് മറിക്കുമെന്നത് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്വപ്നം മാത്രമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇരു മുന്നണികളെയും മലർത്തിയടിച്ച് എൻ.ഡി.എ കൊടുങ്കാറ്റ് ആഞ്ഞടിക്കും. ഇത്തവണ കേരള നിയമസഭയിൽ അദ്ഭുതങ്ങൾ നടക്കും.
കഴക്കൂട്ടത്തുനിന്ന് ഒരു സ്ത്രീ നിയമസഭയിൽ പോകണമെന്ന് ഇവിടത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു. മോദിക്കൊപ്പം ബി.ജെ.പിയുടെ ദേശീയ എക്സിക്യുട്ടീവിൽ പങ്കെടുക്കുന്നയാളാണ് ഞാൻ. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഇതുവഴി കഴിയും.
ഒരു കേന്ദ്രമന്ത്രിയും ഒരു എം.എൽ.എയും കഴക്കൂട്ടത്തെ പ്രതിനിധീകരിക്കുമെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞത്. കഴക്കൂട്ടത്ത് നൂറ് ശതമാനം വിജയം ഉറപ്പെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
എ.കെ.ആന്റണി കേന്ദ്രമന്ത്രിയായിരുന്നപ്പോൾ പറഞ്ഞത് ഒ.രാജഗോപാൽ കേരളത്തിന്റെ അംബാസഡർ എന്നാണ്. ബി.ജെ.പി നേതാക്കൾ പതിറ്റാണ്ടായി നേടിയെടുത്ത മികവിൽ രാജഗോപാലിന് വോട്ട് ചെയ്യണമെന്ന് എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പ്രവർത്തകർക്ക് തോന്നി.
അത് വീണ്ടും ആവർത്തിക്കാൻ പോകുന്നു. ഭരണഘടനയുടെ ഉന്നത തലവനാകാൻ അവസരം കിട്ടിയിട്ടും ജനങ്ങൾക്കൊപ്പം നിൽക്കാൻ അത് ഉപേക്ഷിച്ചയാളാണ് കുമ്മനം രാജശേഖരൻ. ആ മനസുണ്ടല്ലോ അത് എന്നും ജനങ്ങൾക്കൊപ്പമാണ്. അദ്ദേഹം നേരത്തെ മത്സരിച്ചപ്പോൾ പ്രചാരണത്തിന് താനും പോയിരുന്നു.
ഇരുമുന്നണികളും ബി.ജെ.പിയുടെ വളർച്ചയെ ഭയപ്പെടുന്നു. പാലക്കാട്ട് താൻ മത്സരിച്ചപ്പോൾ തോൽപ്പിച്ചത് സി.പി.എമ്മാണ്. അവരുടെ കോട്ടയായ രണ്ട് പഞ്ചായത്തുകളിലെ വോട്ട് ഷാഫി പറമ്പലിന് മറിച്ചുകൊടുത്ത് വിജയിപ്പിച്ചു.
ഞങ്ങൾ വിജയിക്കാതിരിക്കാൻ ശ്രമിച്ചവരാണ് ഇരുമുന്നണികളും. ഇത് ജനത്തിന് മനസിലായി. കേരള നിയമസഭയിൽ ആര് ഇരിക്കണമെന്ന ബോധം ജനത്തിനുണ്ട്. കോൺഗ്രസ് തകർന്ന് തരിപ്പണമായി.
ലീഗാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. പല കോൺഗ്രസുകാരും എൻ.ഡി.എയിലേക്ക് വരുന്നുവെന്നും ശോഭ പറഞ്ഞു. ബിജെപി നിർണായക ശക്തിയാകും. ഞങ്ങളില്ലാതെ സർക്കാരുണ്ടാക്കാനാവാത്ത അവസ്ഥവരും.
ജനങ്ങൾ തരുന്ന വാത്സല്യം. അത് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും കിട്ടുന്നു.അതിന്റെ കെമിസ്ട്രി എനിക്ക് തന്നെ മനസിലാക്കാനായിട്ടില്ല. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വിജയത്തിന്റെ അടുത്ത് എത്തുന്നു. കഴക്കൂട്ടത്ത് വിജയം ഉറപ്പാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഞാനവരുടെ ചേച്ചിയാണ്, മകളാണ്, സഹോദരിയാണ്, അമ്മയാണ്. ഞങ്ങളുടെ പ്രവർത്തകർക്ക് നേരെ അക്രമമുണ്ടായപ്പോൾ ഞാൻ അവരോടൊപ്പം ഉറങ്ങാതിരുന്നു. കടകംപള്ളി അദ്ദേഹത്തിന്റെ പ്രവർത്തകർക്കൊപ്പം ഉറങ്ങാതിരിക്കുന്നുണ്ടോ. പ്രവർത്തകർക്ക് വേദനയുണ്ടായാൽ ശോഭാ സുരേന്ദ്രൻ അവർക്കൊപ്പം ചേർന്നിരിക്കും.
കഴക്കൂട്ടത്ത് ഞങ്ങളുടെ പ്രചാരണത്തിന് നേരെ അക്രമമുണ്ടായി. അവർക്ക് പൊലീസ് സംരക്ഷണം നൽകി. അതുകണ്ട് മിണ്ടാതിരിക്കുന്ന പാരമ്പര്യമല്ല ഞങ്ങളുടേത്. നമ്മുടെ ഭാഗത്താണ് ധർമ്മം.
അങ്ങനെയുള്ള ഞാനെന്തിനാണ് ഭയപ്പെടുന്നത്. വിശ്വാസികൾക്കുവേണ്ടി വിശ്വാസിയായ സ്ത്രീ നടത്തുന്ന പോരാട്ടമാണിത്. അത് അമ്പായി കടകംപള്ളിയുടെ നെഞ്ചിൽ തറയ്ക്കും. കരുത്തന്മാരുമായി ഏറ്റുമുട്ടാനാണ് എനിക്കിഷ്ടം. കോൺഗ്രസിന്റെ സ്ഥാനാർത്ഥി കരുത്തനല്ല.എന്നും ശോഭാസുരേന്ദ്രൻ ആക്ഷേപിക്കുക യുണ്ടായി.
https://www.facebook.com/Malayalivartha

























