ഭാഗ്യേച്ചി എല്ലാം പേർസണൽ ആക്കി എടുക്കുന്നുണ്ടു; അത് ചേച്ചി ശ്രദ്ധിച്ചേ മതിയാകൂ; റംസാൻ അനാവശ്യ ഷോ ഓഫ് ആണ് കാണിച്ചത്; ഒട്ടുമേ ക്ഷമയില്ലാതെ എന്തൊക്കെയാണ് ആ കുട്ടി കാണിച്ചു കൂട്ടിയത് ; നമ്മടെ കിടിലു ഇത്രനാൾ ഇട്ടുനടന്ന പൊളി ഫിറോസ് ഊന്നി ഊന്നി പറഞ്ഞ ആ "മാസ്ക്" ഊരി എറിഞ്ഞു ഇറങ്ങിയിരിക്കുകയാണ്; പിന്നങ്ങോട്ട് അടിയോടടി ആരുന്നു; ബിഗ്‌ബോസ് വിശേഷങ്ങൾ പങ്ക് വച്ച് അശ്വതി

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;
എന്ത് പറഞ്ഞാണ് തുടങ്ങുക? ആദ്യമേ തന്നെ വീക്കിലി ടാസ്ക്കോട് കൂടി ആണ് തുടക്കം . തുണി വൃത്തിയായി അലക്കിതേച്ചു കൊടുക്കുക ഒപ്പം തുണി മോഷണം പോകാതെ ശ്രദ്ധിക്കണം.
ഏതോ ലോണ്ടറിയിൽ കെട്ടികിടന്ന തുണി ആണെന്ന് തോന്നണു. കാക്ക കൂട്ടിൽ കല്ലെറിഞ്ഞ കണക്കു ആയിരുന്നു. സത്യം പറഞ്ഞാൽ എന്തൊക്കെ എഴുതണം എന്നു അറിയാൻ പാടില്ല.
അങ്ങനെ നമ്മടെ കിടിലു ഇത്രനാൾ ഇട്ടുനടന്ന പൊളി ഫിറോസ് ഊന്നി ഊന്നി പറഞ്ഞ ആ "മാസ്ക്" ഊരി എറിഞ്ഞു ഇറങ്ങിയിരിക്കുകയാണ്. പിന്നങ്ങോട്ട് അടിയോടടി ആരുന്നു എന്റെ തമ്പുരാനേ എഴുത്തിലൊന്നും തീരില്ല.
സന്ധ്യയും നോബിചേട്ടനും സേഫ് ആയി ക്വാളിറ്റി ഇൻസ്‌ട്രുക്ടറുടെ റോളിൽ ആരുന്നു. അതാകുമ്പോൾ അടിയും വേണ്ടാ തള്ളും വേണ്ടാ അതിനിടയിൽ സന്ധ്യ മണിക്കുട്ടന്റെ കാലിൽ വലിക്കുന്ന കണ്ടു എന്തിനാണോ എന്തോ മണിക്കുട്ടൻ പറയുന്നുണ്ട് നിങ്ങള് ക്വാളിറ്റി ഇൻസ്‌ട്രക്ടർ ആണ് എന്റെ കാലേൽ വലിക്കാൻ പാടില്ല എന്നു ആര് കേൾക്കാൻ .
സായീടെ ഉടുമുണ്ട് വരെ പറിച്ചോണ്ട് അലക്കാൻ കൊണ്ടുപോയി. മണിക്കുട്ടൻ എന്നതേം പോലെ വെൽ മാനേർട് ഗെയിം ആണ് കളിച്ചതു. അടിപിടിക്കൊന്നും ഇല്ലാ എന്നാൽ ചെയ്യേണ്ടത് വൃത്തിക്കു കൂടെ നിന്നു ചെയ്യുന്നുമുണ്ട്.
ഭാഗ്യേച്ചി എല്ലാം പേർസണൽ ആക്കി എടുക്കുന്നുണ്ടു, അത് ചേച്ചി ശ്രദ്ധിച്ചേ മതിയാകൂ . റംസാനുമായി ഒന്ന് ഏറ്റുമുട്ടി. അപ്പോൾ ഉടനെ വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നു പറഞ്ഞാരുന്നു തർക്കം.
പക്ഷെ പിന്നീട് എന്താണ് യഥാർത്ഥമായി സംഭവിച്ചത് എന്നു പറഞ്ഞപ്പോളാണ് റംസാൻ അനാവശ്യ ഷോ ഓഫ് ആണ് കാണിച്ചത് എന്നു മനസ്സിലായത്. ഒട്ടുമേ ക്ഷമയില്ലാതെ എന്തൊക്കെയാണ് ആ കുട്ടി കാണിച്ചു കൂട്ടിയത്. പറയാതെ വയ്യ. എന്ത് കണ്ടിട്ടാണോ എന്തോ.
അല്ലപ്പാ നൈറ്റ് ഒഫീഷ്യൽ മീറ്റിംഗിൽ സായി എന്തൊക്കെയാ പറഞ്ഞത് . "സ്ത്രീശക്‌തീകരണം, മുണ്ടുപോയി, നാരോ ലൈൻ, ഞാൻ ഒരു ക്യാപ്റ്റൻ ആണ്, എന്റെ മുണ്ട് താ"എന്നൊക്കെ മീറ്റിങ്ങും ലാസ്റ്റ് അടിയിലാണ് അവസാനിച്ചത്.
പ്ലസ്സിൽ ആകെ ഇന്റെരെസ്റ്റഡ് ആയി തോന്നിയത് മോർണിംഗ് ആക്റ്റീവിറ്റി ആയിരുന്നു അതായതു നിങ്ങൾ ബിഗ്‌ബോസ് വിജയി ആണെങ്കിൽ കൂടെ ഫസ്റ്റ് റണ്ണർ അപ്പ് ആരാകണം, അതിൽ സ്കോർ ചെയ്തത് പൊളി ഫിറോസ് തന്നെ "എല്ലാവരും ഔട്ട് ആയി അവസാനം ഞാനും സജ്‌നയും മാത്രം ഏറ്റുമുട്ടേണ്ടി വരുമ്പോൾ സജ്‌ന വിജയി ആയിട്ട് ഞാൻ ഒപ്പം റണ്ണർ അപ്പ് ആയി കൂടെ ഉണ്ടാകും" പൊളിയല്ലേ .
ഈ ഒരു പോസ്റ്റിൽ എഴുതിയലൊന്നും തീരാത്ത അത്രേം കോൺടെന്റ് ഉണ്ടായിരുന്നു ഇന്നത്തെ ഡേ. എല്ലാരും അങ്ങനെ ഇറങ്ങി കളിക്കട്ടെ. ബാക്കി അടി നാളെ തുടരും,അനൂപും റംസാനും തമ്മിൽ!!
https://www.facebook.com/Malayalivartha

























