പാല നഗരസഭയിൽ ഭരണപക്ഷ കൗൺസിൽമാർ തമ്മിൽ കയ്യങ്കാളി; സി പി എം - കേരള കോണ്‍ഗ്രസ് എം അംഗങ്ങൾ തമ്മിലടി, സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു: കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലും സി പി എം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനും പരിക്കേറ്റു

പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം കയ്യാങ്കളിയിൽ അവസാനിച്ചു. സിപിഎം- കേരള കോണ്‍ഗ്രസ് എം അംഗങ്ങൽ തമ്മിലായിരുന്നു വാക്‌പോര്. സംഭത്തില്‍ കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലും സി പി എം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനും പരിക്ക് പറ്റി.
ഇരുവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തര്‍ക്കം ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മറ്റുകൗണ്‍സിലര്‍മാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു എന്നായിരുന്നു ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം കേരള കോണ്‍ഗ്രസ് എമ്മിന്റെ സഹായത്തോടെയാണ് പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചിരുന്നത്. എന്നാല്‍ ഭരണത്തിലേറിയത് മുതല്‍ ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലായിരുന്നു തര്‍ക്കം ഇതിനിടെ ഇന്ന് രാവിലെ നഗരസഭ കൗണ്‍സില്‍ കൂടുന്നതിനിടെ നേരത്തേ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേര്‍ന്നതിലെ നിയമ പ്രശ്നം സിപിഎം കൗണ്‍സിലറായ ബിനു പുളിക്കകണ്ടം വ്യക്തമാക്കി.
അതോടെ ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസിലെ ബൈജു കൊല്ലം പറമ്പിൽ രംഗത്ത് എത്തി. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമാവുകയും തുടര്‍ന്ന് കയ്യാങ്കളിയിലേക്ക് നീങ്ങി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം മുന്നണിയെ ആശങ്കയിൽ ആഴ്ത്തി. പാലായിലെ വിജയം ജോസ് കെ മാണിക്ക് അഭിമാന പ്രശ്നമാണ്.
യോജിച്ച് ഒരേമനസോടെ പ്രവര്‍ത്തിക്കേണ്ട ഘട്ടത്തില്‍ ഇരുപാര്‍ട്ടികളുടെയും കൗണ്ലസിലര്മാര് ഏറ്റുമുട്ടിയത് പാര്‍ട്ടി നേതാക്കള്‍ ആശങ്കയോടെയാണ് കാണുന്നത്. നേതാക്കള്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉടൻ തന്നെ ആരംഭിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























