പാലയിൽ സിപിഎമ്മും കേരള കോൺഗ്രസ് എമ്മും തമ്മിൽ കൂട്ടതല്ല്... നാണം കെട്ട് ഇരു മുന്നണികളും... ആശങ്കയിൽ ജോസ് കെ. മാണി...

പാലാ നഗരസഭയിൽ ഭരണ പക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരള കോൺഗ്രസിന്റെയും നേതാക്കൻമാർ തമ്മിലായിരുന്നു അടി നടന്നത്. കേരള കോണ്‍ഗ്രസ് എം - സിപിഎം ഉള്‍പ്പെട്ട ഇടതു മുന്നണിയാണ് പാലാ നഗരസഭയില്‍ ഭരണത്തിൽ ഉള്ളത്.
സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിന്റെ തല കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു കൊല്ലം പറമ്പില്‍ അടിച്ചു പൊട്ടിച്ചു. സ്ത്രീകള്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ക്കു പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ഭരണത്തിൽ എത്തിയ നാൾ മുതൽ ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നത രാക്ഷമായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലാണ് ഇവിടെ തര്‍ക്കം നിലനിന്നിരുന്നത്. ഇതിനിടെ ഇന്ന് രാവിലെ നഗരസഭ കൗണ്‍സില്‍ കൂടിയ ഘട്ടത്തില്‍ ഒരു ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഒരു സിപിഎം കൗണ്‍സിലര്‍ ഉന്നയിച്ചു.
ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ എത്തുകയും പിന്നീട് വാക്കേറ്റവും ശേഷം തമ്മിലടിയും ഉണ്ടാവുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ഇത്തവണ മത്സരിക്കുന്നത്. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കം ആണ് സംഘർഷത്തിൽ കലാശിച്ചത്.
സംഭവത്തിൽ നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തതായിരുന്നു. പക്ഷേ ഭരണത്തിൽ ഒന്നിച്ചാണെങ്കിലും പല കാര്യങ്ങളിലും തുടക്കം മുതൽ തന്നെ ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
ഇന്ന് കൗൺസിൽ യോഗം ചേർന്നപ്പോൾ നേരത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി ചേർന്നതിലെ നിയമ പ്രശ്നം സിപിഎമ്മിലെ കൗൺസിലർ ബിനു പുളിക്കകണ്ടം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ ഇതിനെ എതിർത്ത് കൊണ്ട് കേരള കോൺഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തുകയും പിന്നീട് ഈ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
നഗരസഭാ തീരുമാനം സിപിഎം കൗണ്‍സിലര്‍ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണം. സിപിഎമ്മിന്‍റെ ബിനു പുലിക്കക്കണ്ടം, കേരള കോണ്‍ഗ്രസിലെ ബൈജു കൊല്ലം പറമ്പിലിനും പരുക്കേറ്റു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സമയത്ത് ഇരു പാർട്ടികളും തമ്മിലുള്ള ഗ്രൂപ്പ് പോര് ആശങ്കയോടെയാണ് നേതാക്കൾ നോക്കി കാണുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ പ്രചരണത്തെ ഉൾപ്പെടെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ മത്സരമാണ് പാലാ മണ്ഡലത്തില്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha

























