കേരളത്തില്‍ കോവിഡിന്റെ ഭയാനകമായ ഒരു അന്തരീക്ഷമില്ല,എന്നാലും ശ്രദ്ധ ചെലുത്തണം; കോവിഡ് വാക്സിനേഷന്റെ ഗുണഫലം രണ്ട് മാസത്തിനകം കേരളത്തിലുണ്ടാകും; . കേരളമാണ് ഏറ്റവും മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

കോവിഡ് വാക്സിനേഷന്റെ ഗുണഫലം രണ്ട് മാസത്തിനകം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മട്ടന്നൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവയ്ക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കോവിഡിന്റെ ഭയാനകമായ ഒരു അന്തരീക്ഷമില്ല, എന്നാലും ശ്രദ്ധ ചെലുത്തണം. ആള്‍ക്കൂട്ടം ഉണ്ടാകുന്നുവെന്നത് വസ്തുതയാണ്. എല്ലാവരോടും മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളമാണ് ഏറ്റവും മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിച്ചത്.
പൂര്‍ണമായും കോവിഡ് ഇല്ലാതാകണമെങ്കില്‍ വാക്സിന്റെ ഗുണഫലം കണ്ടു തുടങ്ങണം, അതിന് ഏകദേശ രണ്ട് മാസമെടുക്കുമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്കുകൾ .
എന്നാൽ കിറ്റ് വിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയില്‍ പോയതിനെ കെ.കെ.ശൈലജ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി.
"പ്രതിപക്ഷ നേതാവ് എന്താണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാകുന്നില്ല. ഇലക്ഷന്‍ വന്നാല്‍ ശമ്പളം വാങ്ങണ്ട എന്ന് പറയാന്‍ പറ്റുമോ, പെന്‍ഷന്‍ കൊടുക്കണ്ട എന്ന് പറയാന്‍ പറ്റുമോ. അതുപോലെ തന്നെയാണ് കിറ്റും. ആര് എതിര്‍ത്താലും കിറ്റു കൊടുക്കുമെന്നും ഷൈലജ ടീച്ചർ പറഞ്ഞു.
ആരോഗ്യമന്ത്രി പ്രതികരിച്ചു. കിറ്റിനെതിരെ കോടതിയില്‍ പോയത് ജനങ്ങളോട് ചെയ്ത മഹാ അപരാധമാണെന്നും മന്ത്രി വ്യക്തമാക്കി . അതേ സമയം രാജ്യത്തെ കോവിഡ് -19 രോഗവ്യാപനം മോശം അവസ്ഥയില്‍നിന്ന് വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ആശങ്കാകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് പ്രാധാന്യം നല്‍ഖി പരിശോധന വേഗത്തിലാക്കാനും രോഗം സ്ഥിരീകരിച്ചവരെ പെട്ടെന്ന് തന്നെ ഐസൊലേഷനിലേക്ക് മാറ്റാനും മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കോണ്‍ടാക്‌ട് ട്രെയ്സിങ്ങ് നടത്താനും ആരോഗ്യ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി.ചൊവ്വാഴ്ച രാവിലെ എട്ടുമണി വരെയുള്ള 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 56,211 പുതിയ കോവിഡ് -19 കേസുകളാണ് രേഖപ്പെടുത്തിയത്.
രാജ്യത്തെ മൊത്തം രോഗബാധകള്‍ 1.20 കോടിയിലധികമായി. 5.40 ലക്ഷം സജീവ കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 1.13 കോടിയിലധികം ആളുകള്‍ ആകെ രോഗമുക്തി നേടി. 271 പുതിയ മരണങ്ങള്‍ രേഖപ്പെടുത്തി.
.
https://www.facebook.com/Malayalivartha

























