'കൂടത്തായി' സീരിയലിൽ തന്നെയും കുടുംബാംഗങ്ങളേയും മോശമായി ചിത്രീകരിച്ചിരിക്കുന്നു; സിഡി ലഭ്യമാക്കണമെന്ന അപേക്ഷയുമായി ജോളി ; ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും

കേരളക്കരയെ ഞെട്ടിച്ച വ്യക്തിയായിരുന്നു കൂടത്തായി ജോളി . നിരവധി കൊലപാതകങ്ങൾ ആരുമറിയാതെ ചെയ്ത ഇവർ പിന്നീട് പിടിക്കപ്പെടുകയായിരുന്നു. ഇവരുടെ ജീവിതത്തെ പ്രമേയമാക്കി ഒരു സീരിയൽ പ്രക്ഷേപണം ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ സീരിയലിനെതിരെ ജോളി രംഗത്ത്. കൂടത്തായി കൊലപാതകം പ്രമേയമാക്കി സംപ്രേക്ഷണം ചെയ്ത സീരിയല്‍ തന്നെയും കുടുംബാംഗങ്ങളേയും മോശമായി ചിത്രീകരിക്കുന്നതാണ് എന്ന് ആരോപിച്ച് പ്രതി ജോളി കോടതിയെ സമീപിച്ചു.
കൂടത്തായി സീരിയലിന്റെ സിഡി ലഭ്യമാക്കണമെന്ന ജോളിയുടെ അപേക്ഷയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് കോഴിക്കോട് ജില്ലാ പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു.
ചാനലിനെതിരെ നിയമനടപടി സ്വീകരികേണ്ടതിനാല്‍ സീരിയല്‍ കാണണമെന്നും സിഡി ലഭ്യമാക്കണമെന്നുമാണ് ജോളി ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ചാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്ത് ചാനല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചത്.
കൂടത്തായി കൊലപാതകക്കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും വിശ്വസനീയമല്ലെന്നും, കൊല്ലപ്പെട്ടവര്‍ ബന്ധുക്കളായതിനാല്‍ അവിടെയെല്ലാം ജോളിയുടെ സാന്നിധ്യം സ്വാഭാവികമാണെന്നും ജോളിയുടെ അഭിഭാഷകന്‍ ബി.എ. ആളൂര്‍ വാദിച്ചു.
ഇത്തരമൊരു കണ്ടെത്തലിന് പ്രസക്തിയില്ലെന്നും പ്രതിഭാഗം പറഞ്ഞു. പ്രതി കുറ്റസമ്മതം നടത്തിയാലും തെളിവുകള്‍ ഇല്ലെങ്കില്‍ ശിക്ഷിക്കാനാവില്ല. രണ്ടരമാസം ജോളിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടും ഒരു തെളിവും കണ്ടെത്താനായില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.
കൂടത്തായി കേസിലെ ഒന്നാം പ്രതിയാണ് ജോളി. 2019 ഒക്ടോബർ നാലിനാണ് ഒരു കുടുബത്തിലെ ആറ് മരണങ്ങളിൽ സംശയം തോന്നി പോലീസ് കല്ലറകൾ തുറന്നത്.
കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളി, കൂടത്തായി ലൂർദ്ദ് മാത പള്ളി എന്നിവടങ്ങളിലെ കല്ലറകളാണ് തുറന്ന് പരിശോധിച്ചത്. വിശദമായ അന്വേഷണത്തിൽ ആറ് പേരുടെയും മരണം കൊലപാതകമാണെന്ന് വ്യക്തമായി. സ്വത്തിന് വേണ്ടി ജോളി നടത്തിയതാണ് ആറ് കൊലപാതകങ്ങളും എന്നാണ് പോലീസ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha

























