ചവറ യു ഡി എഫ് സ്ഥാനാർഥി ഷിബു ബേബി ജോണിന് ആശംസകളുമായി മോഹൻലാൽ

ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന് ആശംസയുമായി മലയാളികളുടെ പ്രിയനടൻ. ചവറയുടെ വികസനത്തിന് എപ്പോഴും ശ്രദ്ധ ചെലുത്തുന്ന രാഷ്ട്രീയ നേതാവാണ് ഷിബു ബേബി ജോണ്‍. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞു.
മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ ആയിരുന്നു:
"ചവറ മണ്ഡലത്തിന്റെ സ്വന്തമായിരുന്നു മണ്മറഞ്ഞ ബേബി ജോണ്‍ സര്‍. അദ്ദേഹത്തിന്റെ മകന്‍ ഷിബു ബേബി ജോണ്‍ ഒരു രാഷ്ട്രീയക്കാരനിലുപരി, എന്റെ അടുത്ത സുഹൃത്താണ്. അച്ഛനെപ്പോലെ തന്നെ പരിചയസമ്ബന്നനായ രാഷ്ട്രീയക്കാരനായും കാര്യപ്രാപ്തിയുള്ള മന്ത്രിയായും ഷിബുവിനെ അറിയാവുന്നതാണ്.
തന്റെ മണ്ഡലത്തോടുള്ള അദ്ദേഹത്തിനുള്ള കരുതലിനെപ്പറ്റി നാട്ടുകാര്‍ക്ക് അറിയാവുന്നതാണ്. നാട്ടുകാരെക്കഴിഞ്ഞേയുള്ളൂ ഷിബുവിന് മറ്റെന്തും എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.
നാടിന്റെ വികസനത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ഒരുപാട് സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന പ്രിയപ്പെട്ട ചങ്ങാതിയായ, സഹോദര തുല്യനായ ഷിബുവിന് എല്ലാവിധ ആശംസയും നേരുന്നു," വീഡിയോയില്‍ മോഹന്‍ലാല്‍ ഷിബു ബേബി ജോണ്‍ കുറിച്ച് പറഞ്ഞത്.
https://www.facebook.com/Malayalivartha

























