കെ. ആര്‍ മീരക്ക് പിന്നാലെ അശോകൻ ചെരുവിലും വി.ടി ബല്‍റാമിനെതിരെ ആരോപണവുമായി രംഗത്ത് ;വിവാദം കടുക്കുന്നു
തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉയരുന്നത് .ഏറ്റവും ആദ്യം എഴുത്തുകാരി കെ ആർ മീരയാണ് ആരോപണവുമായി സമൂഹമാധ്യമത്തിലൂടെ എത്തിയത് .അതോടെ സമൂഹ മാധ്യമങ്ങളിലും ഇത് ചർച്ചയായി.ഇപ്പോൾ ഇതാ ബൽറാമിനെതിരെ ആരോപണവുമായി എഴുത്തുകാരൻ അശോകൻ ചെരുവിൽ കൂടി എത്തിയിരിക്കുകയാണ് . ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അശോകന്‍ ചരുവിലിന്റെ പോസ്റ്റ്.രണ്ട് വര്‍ഷം മുമ്പാണ് തനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്നും ചെറിയ കുഞ്ഞുങ്ങള്‍ക്ക് എതിരായുള്ള ലൈംഗിക അതിക്രമത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണ് എം.എല്‍.എ അന്ന് ഇങ്ങനെ തെറി വിളിച്ചതെന്നും അശോകന്‍ ചരുവില്‍ പറയുന്നു.വി.ടി ബല്‍റാമിന്റേതെന്ന് പറയുന്ന ഫേസ്ബുക്ക് മെസഞ്ചര്‍ ചാറ്റ് പുറത്ത് വിട്ടു കൊണ്ടാണ് അശോകന്‍ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ സമാനമായ അനുഭവമുണ്ടായിരുന്നതായി എഴുത്തുകാരി കെ. ആര്‍ മീരയും പറഞ്ഞിരുന്നു. തൃത്താല സ്ഥാനാര്‍ത്ഥി എം. ബി രാജേഷിനെക്കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വി. ടി ബല്‍റാമിന്റെ തെറിവിളിയെക്കുറിച്ചും പരാമര്‍ശിച്ചത്.ഉത്തരം മുട്ടിയാല്‍ അസഭ്യം പറഞ്ഞും അപകീര്‍ത്തിപ്പെടുത്തിയും നിശ്ശബ്ദയാക്കുന്ന ‘ആല്‍ഫ മെയില്‍ അപകര്‍ഷത’ രാജേഷിന്റെ പ്രസംഗങ്ങളിലോ ചര്‍ച്ചകളിലോ ഫെയ്സ് ബുക്ക് പോസ്റ്റുകളിലോ കണ്ടിട്ടില്ല. കടുത്ത വിയോജിപ്പോടെയും എം. ബി. രാജേഷിനോടു സംവാദം സാധ്യമാണ് എന്നായിരുന്നു കെ ആര്‍ മീര പറഞ്ഞത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.എം.എല്‍.എ. എന്നാല്‍ വളരെ ഉത്തരവാദപ്പെട്ടതും ബഹുമാന്യവുമായ പദവിയായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത്. കേരളത്തിലെ ഒരു എം.എല്‍ എ.യില്‍ നിന്ന് തെറിവിളി കേള്‍ക്കേണ്ടി ഹതഭാഗ്യനാണ് ഞാന്‍.
രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണത്. അദ്ദേഹം അതിനു മുമ്പും പിമ്പും നിരവധി പേരെ തെറി വിളിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ഒരാശ്വാസം. ജനകോടികള്‍ ആദരവോടെ സ്മരിക്കുന്ന മഹാനായ എ.കെ.ജി. മുതല്‍ പ്രിയപ്പെട്ട എഴുത്തുകാരി കെ.ആര്‍.മീര വരെയുള്ളവര്‍ അതില്‍പ്പെടും. അക്കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി വേണമെങ്കില്‍ കരുതാം.ചെറിയ കുഞ്ഞുങ്ങള്‍ക്ക് എതിരായുള്ള ലൈംഗീക അതിക്രമത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണ് ബഹു. എം.എല്‍.എ. അന്ന് ഇങ്ങനെ പൂരപ്പാട്ടുമായി അഴിഞ്ഞാടിയത് എന്ന് ഓര്‍ക്കുമ്പോഴാണ് അത്ഭുതം!.അതെ സമയം ശാരീരികമായി അവശതയിലായതോടെ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് നടന്‍ സലിംകുമാര്‍.വയ്യാതായതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം റസ്റ്റ് എടുക്കുകയാണെന്നാണ് സലിംകുമാര്‍ തന്നെ വിളിക്കുന്ന സ്ഥാനാര്‍ത്ഥികളോട് ഇപ്പോള്‍ പറയുന്നത്.” പത്തു മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനു പോയി. ശാരീരികമായി വയ്യാതായി. ഡോക്ടര്‍ പറഞ്ഞതുകൊണ്ട് റെസ്റ്റെടുക്കുകയാണ്. പ്ലീസ് നിങ്ങള്‍ക്കു വേണ്ട വിഡിയോയും ഓഡിയോയും ഉടനെ അയച്ചു തരാം ” എന്നായിരുന്നു പ്രചാരണത്തിനെത്താന്‍ വിളിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളോടായി സലിംകുമാര്‍ പറഞ്ഞത്.‘നീ എവിടെ വേണമെങ്കിലും പൊക്കോളൂ….ദയവായി ഇവിടെ എനിക്കെതിരെ വന്ന് പ്രസംഗിക്കരുത്’ എന്ന് അടുത്ത സുഹൃത്തായ ഒരു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഭ്യര്‍ത്ഥിച്ചതായും സലിംകുമാര്‍ പറയുന്നു. ഉറപ്പായും വരില്ലെന്ന് താന്‍ മറുപടി നല്‍കി. എന്നാല്‍ ആ സ്ഥാനാര്‍ത്ഥിയുടെ പേര് താന്‍ വെളിപ്പെടുത്തുന്നില്ലെന്നും സലിംകുമാര്‍ പറയുന്നു.കഴിഞ്ഞ ദിവസം യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താന്‍ തയ്യാറാക്കിയ ഓഡിയോ സന്ദേശം ഫോണിലൂടെ തനിക്ക് തന്നെ ലഭിച്ചതായും സലിംകുമാര്‍ പറയുന്നു. പറവൂര്‍ മണ്ഡലത്തില്‍ വി.ഡി സതീശനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന സന്ദേശമാണ് ഫോണിലൂടെ സലിം കുമാറിന് തന്നെ ലഭിച്ചത്.
https://www.facebook.com/Malayalivartha

























