ചെന്നിത്തലയുടെ ഹർജി തീർപ്പാക്കി ; ഇരട്ട വോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ അംഗീകരിച്ച് ഹൈക്കോടതി
ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയർന്നത് .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇരട്ട വോട്ട് സംബന്ധിച്ച ആരോപണം ഉയർത്തിയതും തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് .പിന്നീട് ഹൈക്കോടതിയിലും ചെന്നിത്തല കേസുമായി എത്തി .അതുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശമാണ് ഹൈക്കോടതി തിരെഞ്ഞെടുപ്പ് കമ്മീഷന് നൽകിയത് .എന്നാൽ ഇപ്പോൾ ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു വാർത്ത പുറത്തു വരുന്നു .ഇരട്ട വോട്ട് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ അംഗീകരിച്ച് ഹൈക്കോടതി. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്യുന്നുള്ളു എന്ന് ഉറപ്പ് വരുത്തണമെന്ന് കോടതി പറഞ്ഞു. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി.ഇരട്ടവോട്ടുള്ളവര്‍ ബൂത്തില്‍ എത്തിയാല്‍ ഒരു ബൂത്തില്‍ മാത്രമേ വോട്ട് ചെയ്തിട്ടുള്ളു എന്ന് സത്യവാങ്മൂലം വാങ്ങണമെന്നും കോടതി പറഞ്ഞു. സുഗമമായ വോട്ടെടുപ്പിന് ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ നിയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇരട്ടവോട്ട് മരവിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു രമേശ് ചെന്നിത്തല കോടതിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍ ചെന്നിത്തല കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പതിനൊന്നാം മണിക്കൂറിലാണ്, പിഴവ് തിരുത്താനുള്ള അവസരം ചെന്നിത്തല ഉപയോഗിച്ചില്ലെന്നും അതിനാല്‍ വോട്ടര്‍ പട്ടികയില്‍ ഇനി മാറ്റം വരുത്താനാകില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ പിഴവ് ചൂണ്ടിക്കാട്ടിയില്ല. കള്ളവോട്ട് തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























