വയനാടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

സ്കൂളിനരികെയുള്ള പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരണപ്പെട്ടു. തലപ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ
കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്‍റെ മകന്‍ ആനന്ദ് കെ.എസ് (15), തലപ്പുഴ കമ്പിപ്പാലം നല്ലകണ്ടിവീട്ടില്‍ മുജീബിന്‍റെ മകന്‍ മുഹസിന്‍ (15) എന്നിവരായിരുന്നു മരണപ്പെട്ടത്.
സ്‌കൂളിലെ പന്ത്രണ്ടോളം കൂട്ടുകാര്‍ക്കൊപ്പം തലപ്പുഴ ടൗണിനോട് ചേര്‍ന്ന പുഴയില്‍ കുളിക്കവെയാണ് അപകടം.
മാനന്തവാടി ഫയര്‍ ഫോഴ്സ് സ്‌റ്റേഷന് ഓഫീസര്‍ സജീവ് കുഞ്ഞിരാമന്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി. ബാബു, കെ.എം. ഷിബു, ജിതിന്‍ കുമാര്‍, എം.എസ്. സുജിത്ത്
വി.കെ, അനീഷ്, ധീരജ്, എ.എസ്. മിഥുന്‍, വി. മിഥുന്‍, എ.ആര്‍. രാജേഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ തെരച്ചിലിനൊടുവിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വാളാട് റെസ്‌ക്യു ടീമും തെരച്ചിലില്‍ മുന്നിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























