4.34 ലക്ഷം ഇരട്ടവോട്ടുകൾ; ഇരട്ടവോട്ട് വിശദാംശങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടുള്ളത് നാദാപുരത്ത്

ഇരട്ടവോട്ട് വിശദാംശങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. 132 മണ്ഡലങ്ങളിലെ വിവരങ്ങളാണ് പുറത്തുവിട്ടത്.
എട്ടു മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകളുടെ വിവരം നല്‍കിയിട്ടില്ല. നാദാപുരത്താണ് ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടുള്ളത്. 6171 ഇരട്ടവോട്ടുകളാണ് മണ്ഡലത്തിലുള്ളതെന്ന് വെബ്സൈറ്റില്‍ പറയുന്നു.
www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് ഒരു മണ്ഡലത്തിലുള്ള ഇരട്ട വോട്ടുകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
മണ്ഡലം തിരിച്ച് ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാവുന്ന വിധമാണ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഇരട്ടവോട്ട് വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























