45 വയസ്സ് കഴിഞ്ഞവര്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് നല്‍കാനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു... വിവിധ കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ തുടങ്ങും, രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം, നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം

45 വയസ്സ് കഴിഞ്ഞവര്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് നല്‍കാനുള്ള രജിസ്ട്രേഷന്‍ തുടങ്ങി. മരുന്നുവിതരണം വിവിധ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച തുടങ്ങും.
www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്യാതെ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ച സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യമുണ്ടാകും. 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് 45 ദിവസംകൊണ്ട് മരുന്നുവിതരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
4,40,500 ഡോസ് വാക്‌സിന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി. വ്യാഴാഴ്ച എറണാകുളത്ത് 5,11,000 ഡോസ് എത്തിക്കും. അടുത്തദിവസംതന്നെ കോഴിക്കോട്ടും മരുന്ന് എത്തിക്കും.
https://www.facebook.com/Malayalivartha

























