എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരായ ക്രൈംബ്രാഞ്ച് കേസ് തുടരാമെന്ന് ഹൈക്കോടതി അനുമതി... കേസിലെ തുടര്‍നടപടി സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അനുവദിച്ചില്ല

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരായ ക്രൈംബ്രാഞ്ച് കേസ് തുടരാമെന്ന് ഹൈക്കോടതി അനുമതി. കേസിലെ തുടര്‍നടപടി സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അനുവദിച്ചില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ്.
അതേസമയം, അന്വേഷണം തുടരാമെങ്കിലും ഇ.ഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാന്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജി അന്തിമവാദത്തിന് ഏപ്രില്‍ എട്ടിലേക്കു മാറ്റി.
ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നത് ഇ.ഡി അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സ്റ്റേ അനുവദിക്കണമെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. സര്‍ക്കാരിനു വേണ്ടി ഹാജരായ മുന്‍ അഡി. സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍ ഇതിനെ എതിര്‍ത്തു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകില്ലെന്ന് ഉറപ്പു നല്‍കിയിട്ടുള്ളതിനാല്‍ സ്റ്റേ അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ വാദം.
ഇത് അംഗീകരിച്ചാണ് അന്വേഷണം തുടരാന്‍ ജസ്റ്റിസ് വി.ജി. അരുണ്‍ അനുമതി നല്‍കിയത്.എന്നാല്‍, കസ്റ്റംസ് കമ്മിഷണറോട് മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി അസി. സോളിസിറ്റര്‍ ജനറല്‍ ഓഫീസിലെ അഭിഭാഷകന്‍ അറിയിച്ചു. ഇതു നിഷേധിച്ച സര്‍ക്കാര്‍, അങ്ങനെ ആരോടും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
സാക്ഷികളെ വിളിച്ചുവരുത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പ്രാഥമികാന്വേഷണ രേഖകളും കേസ് ഡയറിയും ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























