അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ .... ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ .... ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു, ശിഷ്യരുടെ കാല്‍ കഴുകി വിനയത്തിന്റെ മാതൃക കാണിച്ച യേശുക്രിസ്തുവിന്റെ സ്മരണയിലാണ് പെസഹാ വ്യാഴം ആചരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും. ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീളും.
ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. നാളെയാണ് കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കിയുള്ള ദുഃഖവെള്ളിയാചരണം നടക്കുക.
സ്വന്തം ശരീരവും രക്തവുമായ അന്ത്യ അത്താഴം യേശു ശിഷ്യര്‍ക്കു പകുത്തു നല്‍കിയ വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെ ഓര്‍മയില്‍ ദേവാലയങ്ങളിലും ഭവനങ്ങളിലും അപ്പംമുറിക്കല്‍ ശുശ്രൂഷയും നടക്കും.
"
https://www.facebook.com/Malayalivartha

























