വെളളം കോരിക്കൊണ്ടിരിക്കെ തലചുറ്റി... യുവാവ് കിണറ്റില്‍ വീണു, അടുത്തു നിന്ന മകള്‍ അച്ഛന്‍ കിണറ്റിലേക്ക് വീഴുന്നതു കണ്ട് അമ്മൂമ്മയോട് പറയാന്‍ ഓടി, ഒടുവില്‍....

വെളളം കോരിക്കൊണ്ടിരിക്കെ തലചുറ്റി... യുവാവ് കിണറ്റില്‍ വീണു, ഉടന്‍ ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല.
ചിറയിന്‍കീഴ് മുട്ടപ്പലം മരങ്ങാട്ടുകോണം പുതുവല്‍വിള വീട്ടില്‍ പ്രവീണ്‍(36) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വക്കം നിലയ്ക്കാമുക്കിലുള്ള പ്രവീണിന്റെ ഭാര്യ വീടായ ശ്രീമംഗലത്തു വച്ചായിരുന്നു അപകടം സംഭവിച്ചത്.
കിണറ്റിന്‍കരയില്‍ വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന പ്രവീണ്‍ വെള്ളം കോരാനായി തൊട്ടി കിണറ്റിലേക്ക് ഇടുന്നതിനിടെ തലചുറ്റി കിണറ്റിനുള്ളിലേക്കു വീഴുകയായിരുന്നു.
പ്രവീണിന്റെ അടുത്തു നിന്നിരുന്ന എഴുവയസ്സുകാരിയായ മകള്‍ അച്ഛന്‍ വീഴുന്നതു കണ്ട് കരഞ്ഞു കൊണ്ട് അമ്മൂമ്മയോട് കാര്യം പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.
വീട്ടിലുള്ളവര്‍ ബഹളം വച്ചതിനെതുടര്‍ന്ന് നാട്ടുകാരെത്തി പ്രവീണിനെ കിണറ്റിലിറങ്ങി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് ആറ്റിങ്ങലില്‍ നിന്ന് അഗ്നിശമനരക്ഷാ സേനയെത്തി പ്രവീണിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കടയ്ക്കാവൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം പരിശോധയ്ക്കു ശേഷം ബന്ധുക്കള്‍ക്ക് വി്ട്ടു നല്‍കും.
" fr
https://www.facebook.com/Malayalivartha

























