കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്... സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്. കളക്ടറേറ്റ്് വളപ്പില്‍ വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
എലത്തൂര്‍ സ്വദേശിയായ പ്രമോദ് എന്നയാളാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കളക്ട്രേറ്റിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് വലിയ കല്ല് ഉപയോഗിച്ച് ഒരാള്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു.
കാറിന്റെ മുന്‍ഭാഗത്തെ ചില്ല് ഭാഗികമായും വശത്തേയും ചില്ല് പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ സംഭവസമയം കളക്ടര്‍ കാറിലുണ്ടായിരുന്നില്ല, ഓഫീസിലായിരുന്നു.
അക്രമിയെ നടക്കാവ് സിഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. എലത്തൂര്‍ സ്വദേശിയായ പ്രമോദ് എന്നയാളാണ് അക്രമം നടത്തിയത്. ഇയാള്‍ മാനസികമായി വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് പ്രാഥമിക വിവരം.
മുമ്പ് എലത്തൂരിലെ പമ്പിലും ഇയാള്‍ അക്രമം നടത്തിയിരുന്നതായി പോലീസ് പറയുന്നു. അതേസമയം, കാറിന്റെ ചില്ല് തകര്‍ക്കുന്നതിനിടെ അക്രമി ചില മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇത് മാവോയിസ്റ്റ് അനുകൂല മുദ്രവാക്യമെന്ന നിലയിലാണ് ചിലര്‍ പറയുന്നത്.
" f
https://www.facebook.com/Malayalivartha

























