പാലക്കാട് രണ്ടാം പാപ്പാനെ ആന ചവിട്ടിക്കൊന്നു; യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് ഉടലും തലയും വേര്‍പെട്ട നിലയിൽ

പാലക്കാട് ശ്രീകൃഷ്ണപുരത്ത് പാപ്പാനെ ആന ചവിട്ടിക്കൊന്നു. ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് രണ്ടാം പാപ്പാനായ പാടൂര്‍ സ്വദേശി രാജേഷിനെ(26) ചവിട്ടി കൊന്നിരിക്കുന്നത്. ശ്രീകൃഷ്ണനിലയത്തില്‍ രാമകൃഷ്ണന്‍റെ ഉടമസ്‌ഥതയിലുള്ളതാണ് ആന.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. തീറ്റ നല്‍കാനായി അടുത്തേക്ക് ചെന്നപ്പോള്‍ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നു ഉണ്ടായത്. രാജേഷിന്‍റെ ഉടലും തലയും വേര്‍പെട്ട നിലയിലാണ് ഉള്ളത്.
ഒരു മാസം മുന്‍പാണ് ആനയുടെ രണ്ടാം പാപ്പാനായി രാജേഷ് ചുമതലയേറ്റത്. ആന അക്രമ സ്വഭാവങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. യാതൊരു പ്രകോപനവും കൂടാതെ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഒന്നാം പാപ്പാന്‍ രാധാകൃഷ്ണന്‍ പൊലീസിന് മൊഴി നല്കുകയുണ്ടായി. രാജേഷിന്‍റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha