ഈ പത്രക്കാരെക്കൊണ്ട് തോറ്റു... മെഗാസ്റ്റാര്‍ മമ്മൂട്ടിയെ തടയാന്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി ഇന്നലത്തെ തെരഞ്ഞെടുപ്പ്; മമ്മൂട്ടിയുടെയും ഭാര്യ സുള്‍ഫത്തിന്റെയും ദൃശ്യങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയതിനെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യ ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ കലങ്ങി മറിഞ്ഞു; രോഷാകുലരായി മാദ്ധ്യമപ്രവര്‍ത്തകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ കൊതിക്കാത്ത ഏത് മലയാളിയാണ് ഉള്ളത്. അതേസമയം മമ്മൂട്ടിയുടെ ഫോട്ടോ എടുക്കാന്‍ പാടില്ല എന്ന് പറഞ്ഞ് കലിതുള്ളി നില്‍ക്കുന്ന ചേച്ചിയെ കണ്ട് സാക്ഷാല്‍ മമ്മൂട്ടി പോലും ഞെട്ടിപ്പോയി.
സിനിമയില്‍ മാത്രം കേട്ടിട്ടുള്ള ഡയലോഗുകള്‍ കണ്‍മുമ്പില്‍. ഇത് പത്രക്കാരോടുള്ള വെല്ലുവിളിയായി മാറിയതോടെ സംഭവം പത്രക്കാരും ഏറ്റെടുത്തു. അവരുണ്ടോ വിടുന്നു. അവര്‍ ഫോട്ടോ എടുക്കുക തന്നെ ചെയ്തു. പക്ഷെ മമ്മൂട്ടി പെട്ടെന്ന് കളം വിട്ടു.
തൃക്കാക്കര മണ്ഡലത്തില്‍ വോട്ട് ചെയ്യാനായി എത്തിയ നടന്‍ മമ്മൂട്ടിയുടെയും ഭാര്യ സുള്‍ഫത്തിന്റെയും ദൃശ്യങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യ ചോദ്യം ചെയ്തത് വാര്‍ത്തയായിരുന്നു.
നേരത്തെ സജി വോട്ട് ചെയ്യാനെത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോളിങ്ങ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും എന്നാല്‍ മമ്മൂട്ടി വന്നപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു ഇവര്‍ ആരോപിച്ചത്.
പിന്നാലെ ബിജെപി പ്രവര്‍ത്തകരും ഇവര്‍ക്ക് പിന്തുണയുമായെത്തുകയും മാദ്ധ്യമപ്രവര്‍ത്തകരെ തടയാനും ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാല്‍ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യയും പോയ ശേഷം തങ്ങളുടെ ജോലി തടസപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയെ കണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ സംസാരിക്കുകയും ചെയ്തു.
അതേസമയം മാദ്ധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ താന്‍ ശ്രമിച്ചില്ല എന്നായിരുന്നു ഇവര്‍ വാദിച്ചത്. ഇത് വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ മാദ്ധ്യമപ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയുടെ ഭാര്യ രാഷ്ട്രീയം കളിക്കുകയാണ് ചെയ്തതെന്ന് ആരോപിച്ചു. യാതൊരു രേഖകളുമില്ലാതെ ഇവര്‍ വോട്ടിംഗ് ബൂത്തില്‍ അധികാരപ്രയോഗം നടത്തിയതിനെയും മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് വീണ്ടും രംഗം ശാന്തമാക്കിയത്.
മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യംചെയ്ത് കൊണ്ടാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ ഭാര്യ രംഗത്തെത്തിയത്.
നേരത്തെ സജി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍ തടഞ്ഞെന്നും എന്നാല്‍ മമ്മൂട്ടി വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു ഇവരുടെ ആരോപണം. സജിയോടൊപ്പം ഇവരുടെ സ്വന്തം ക്യാമറാമാനാണ് പോളിങ് ബൂത്തിലേക്ക് വന്നത്.
പിന്നാലെ ബിജെപി പ്രവര്‍ത്തകരും ഇവര്‍ക്ക് പിന്തുണയുമായെത്തി. മാധ്യമപ്രവര്‍ത്തകരെ തടയാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതോടെ പത്രക്കാരും സജിയുടെ ഭാര്യയും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമായി.
ആദ്യം മമ്മൂട്ടിക്ക് കാര്യം മനസിലായില്ല. ആരാധകര്‍ ഫോട്ടോയെടുക്കാന്‍ തള്ളുന്നുവെന്നാണ് മമ്മൂട്ടി കരുതിയത്. എന്നാല്‍ ഫോട്ടോ എടുക്കാതിരിക്കാനാണ് ബഹളമെന്നറിഞ്ഞതോടെ വോട്ടിട്ട മമ്മൂട്ടി പിന്നെയവിടെ നിന്നില്ല. ഉടന്‍ തന്നെ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു മടങ്ങി.
മമ്മൂട്ടിയുടേയും ഭാര്യയുടേയും രണ്ട് വാക്കിനായി വേണ്ടി കാത്തിരുന്ന ചാനലുകാര്‍ക്ക് സജിയുടെ ഭാര്യ ഇടിത്തീയായി മാറി. ചാനലുകാരോട് കോവിഡ് ആയതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പറഞ്ഞ് മമ്മൂട്ടി പോളിങ് ബൂത്തില്‍നിന്ന് മടങ്ങി.
ഇതോടെ മമ്മൂട്ടിയുടെ വാക്കുകള്‍ക്കായി കാത്തിരുന്ന പത്രക്കാര്‍ വല്ലാതെ ദേഷ്യത്തിലായി. വൈറലാകേണ്ട വാക്കുകളാണ് ചേച്ചി തടഞ്ഞത്. ഈ വീട്ടില്‍ സ്ഥാനാര്‍ത്ഥികളുടെ ഭാര്യക്കെന്ത് കാര്യമെന്നായി അവര്‍. ഇതോടെ തണുത്ത സ്ഥാനാര്‍ത്ഥിയുടെ ഭാര്യ പത്രക്കാരെ പിണക്കിയാലുള്ള ഭവിഷ്യത്തോര്‍ത്ത് കോമ്പ്രമൈസായി.
https://www.facebook.com/Malayalivartha