മുസ്ലീം ലീഗ് പ്രവത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിലെ പ്രതി രതീഷിന്റെ മരണം സിപിഎമ്മിനു കുരുക്കാകുമോ? വിവിധ കൊലപാതകങ്ങളിലെ പ്രതികളുടെ ദുരൂഹമരണം രതീഷിന്റെ മരണത്തിനു സമാനമായി പുനരന്വേഷത്തിനു വിധേയമായാല്‍ കേരളം നടുങ്ങിയേക്കും

മുസ്ലീം ലീഗ് പ്രവത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിലെ പ്രതി രതീഷിന്റെ മരണം സിപിഎമ്മിനു കുരുക്കാകുമോ? സിപിഎം പ്രതിസ്ഥാനത്തുള്ള വിവിധ കൊലപാതകങ്ങളിലെ പ്രതികളുടെ ദുരൂഹമരണം രതീഷിന്റെ മരണത്തിനു സമാനമായി പുനരന്വേഷത്തിനു വിധേയമായാല്‍ കേരളം നടുങ്ങിയേക്കും.
എംഎം മണിയുടെ വിവാദ വണ്‍ ടു ത്രീ പ്രസംഗത്തിനു പിന്നാലെ മൂന്നു കോണ്‍ഗ്രസുകാര്‍ കൊലചെയ്യപ്പെട്ട ഇടുക്കിയിലെ കേസുകള്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം പുറത്തുവന്നതിനു സമാനമായേക്കും ഈ അന്വേഷണങ്ങള്‍.
കശുമാവ് തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട രതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുകയാണ്.
ഇതിനായി രതീഷിന്റെ കൈയിലെ നഖവും രക്തവും മുടിയിഴകളും പോസ്റ്റുമോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍കോളജിലെ ഫോറന്‍സിക് സര്‍ജന്‍മാര്‍ ശേഖരിച്ചു.
ആത്മഹത്യയ്ക്കുമുമ്പ് രതീഷിനെ ആരെങ്കിലും മര്‍ദിച്ചതാണോയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഫോറന്‍സിക് സംഘം. സാമ്പിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് ഇന്നുതന്നെ അയയ്ക്കുകയും ചെയ്യും.
രതീഷിന്റേത് കൊലപാതകമാണെന്നും ശ്വാസകോശത്തിന് അമിത സമ്മര്‍ദ്ദമുണ്ടായെന്നും വ്യക്തമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആന്തരികാവയവങ്ങള്‍ റീജണല്‍ കെമിക്കല്‍ ലബോറട്ടിയിലേക്ക് അയക്കും. ആന്തരികാവയവങ്ങളുടേയും ഡിഎന്‍എയുടെ പരിശോധനാ ഫലം ലഭിക്കുന്നതോടെ കൃത്യം കൊലപാകതമോ എന്നു വ്യക്തമാവുകയുള്ളു.
രതീഷിന്റെ രക്തവും മുടിയിഴകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ച സാമ്പിളുകളുമായി താരതമ്യ പരിശോധന നടത്തും. ശേഖരിച്ച ഏതെങ്കിലും തെളിവുകള്‍ രതീഷിന്റെ ഡിഎന്‍എയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ കൊലപാതകത്തിലെ പങ്കിന് ശാസ്ത്രീയ തെളിവായി അത് മാറും.
മന്‍സൂറിനെ ആക്രമിച്ച സമയത്ത് ഏതെങ്കിലും വിധത്തിലുള്ള ചെറുത്ത് നില്‍പ്പുണ്ടായിട്ടുണ്ടോയെന്നും ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താനാകും. രതീഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹത പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ റൂറല്‍ എസ്പിയും സംഘവും രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ വിജനമായ പറമ്പില്‍ പരിശോധന നടത്തിയിരുന്നു.
രതീഷ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പറമ്പിലെ കശുമാവിലും ഇയാളുടെ മാസ്‌കും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മാവിന്‍ ചുവട്ടിലും പരിശോധന നടത്തിയത്. രതീഷ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇത് വരെ കണ്ടെത്താനായില്ല. വിജനമായ പറമ്പില്‍ എവിടെയെങ്കിലും ഫോണോ മറ്റോ ഉണ്ടോ എന്നും പോലീസ് പരിശോധന നടത്തിവരികയാണ്.
രതീഷ് തൂങ്ങിമരിച്ച പറമ്പിന് മുകള്‍ ഭാഗത്തെ പറമ്പില്‍നിന്ന് പാര്‍സല്‍ ഭക്ഷണം എത്തിച്ച കവറും, സിഗരറ്റ് കുറ്റികളും പോലീസ് പരിശോധനയില്‍ കണ്ടെത്തി. രതീഷ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ടുദിവസം മുമ്പ് തന്നെ ചെക്യാട് മേഖലയില്‍ കണ്ടതായും കിഴക്കുംമുറി എന്ന സ്ഥലത്തെ കളിക്കളത്തില്‍ എത്തിയതായും നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പു തന്നെ വീണ്ടും സിപിഎം വലിയൊരു കുരുക്കിലേക്കു വീഴുകയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കുപ്രസിദ്ധമായ ആറു കൊലക്കേസുകളില്‍ സിപിഎംകാരായ പ്രതികള്‍ ആത്മഹത്യ ചെയ്ത സാഹചര്യമാണ് ഇനി പുറത്തുവരാനുള്ളത്.
കൊടുപാതകങ്ങള്‍ അതിനീചമായി ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടികൊലയാളികള്‍ ആത്മഹത്യ ചെയ്യാനോളം ഭീരുക്കളോ എന്നതാണ് ചോദ്യം. അക്രമം, ഗുണ്ടായിസം, കൊലപാതകം എന്നിവയ്ക്ക് പാര്‍ട്ടി സംരക്ഷിച്ചുവളര്‍ത്തുന്ന പാര്‍ട്ടിയുടെ വാടകകൊലയാളികള്‍ അപ്രതീക്ഷിതമായി ജീവനൊടുക്കേണ്ട സാഹചര്യം ഇന്നും ദൂരൂഹമാണ്.
https://www.facebook.com/Malayalivartha