നയ പ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ എൻ രവി സഭയിൽ നിന്ന് ഇറങ്ങിപ്പോയി..പ്രക്ഷുബദ്ധ രംഗങ്ങൾക്കാണ് തമിഴ്നാട് നിയമസഭ സാക്ഷിയായത്..ഗവർണർ സഭ വിട്ടറങ്ങി..

സഭയിൽ കൂട്ടത്തല്ല് . ദേശീയഗാനത്തെ അപമാനിച്ച തമിഴ്നാട് സർക്കാരിന്റെ നടപടിയെ ശക്തമായി എതിർത്ത് തമിഴ്നാട് ഗവർണർ. നയ പ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ എൻ രവി സഭയിൽ നിന്ന് ഇറങ്ങിപ്പോയി.പ്രക്ഷുബദ്ധ രംഗങ്ങൾക്കാണ് തമിഴ്നാട് നിയമസഭ സാക്ഷിയായത്. സഭ ആരംഭിക്കുമ്പോൾ ദേശീയഗാനം ആലപിക്കണം എന്നാണ് ചട്ടം. എന്നാൽ ഇത് മറികടന്ന് സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്‌ത്തോടെയാണ് സഭ ആരംഭിച്ചത്. പിന്നാലെ നിയമസഭയുടെ സ്ഥാപിത നിയമങ്ങളും ആചാരങ്ങളും പാലിക്കണമെന്ന് നിയമസഭാ സ്പീക്കർ എം അപ്പാവു ഗവർണറോട് ആവശ്യപ്പെട്ടു.
ശേഷം ഗവർണർ സഭ വിട്ടറങ്ങുകയും ചെയ്തു.സ്റ്റാലിന്‍ സര്‍ക്കാരുമായുമുള്ള തര്‍ക്കം രൂക്ഷമായിരിക്കെയാണ് ഗവര്‍ണറുടെ ഈ നടപടി. കടുത്ത നിരാശയുണ്ടെന്നും ദേശീയഗാനത്തിന് അർഹമായ ബഹുമാനം നൽകിയില്ലെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.പിന്നാലെ കാര്യങ്ങൾ കാരണങ്ങൾ വിശദീകരിച്ച് രാജ്ഭവൻ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. ദേശീയ ഗാനത്തെ അവഗണിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്ന് രാജ്ഭവൻ പ്രസ്താവനയിൽ അറിയിച്ചു. ഗവർണറുടെ മൈക്ക് തുടർച്ചയായി ഓഫ് ചെയ്തു എന്നും പ്രസംഗം തടസ്സപ്പെടുത്തി എന്നും ഗവർണറുടെ ഓഫീസ് ആരോപിച്ചു.ഇത് തുടർച്ചയായി മൂന്നാം തവണയാണ് ഗവർണർ ഇത്തരത്തിൽ വാക്ക് ഔട്ട് നടത്തുന്നത്.
തുടർന്ന് സ്പീക്കർ എം.അപ്പാവു നയപ്രഖ്യാപന പ്രസംഗം വായിക്കുകയായിരുന്നു.രാവിലെ നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നിയമസഭയിലെത്തിയ അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തിന് മുൻപ് ദേശീയഗാനം ആലപിക്കണമെന്ന് നിർദേശിച്ചു. എന്നാൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യവും ദേശീയ ഗാനം അവസാനവും ആലപിക്കുന്നതാണ് തമിഴ്നാട് നിയമസഭയിലെ രീതിയെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ഗവർണർ ഇതിൽ ക്ഷുഭിതനായി വാക്ക് ഔട്ട് നടത്തുകയായിരുന്നു.ഗവർണർ ഇറങ്ങിപ്പോയ ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇതിനെതിരെ പ്രമേയം അവതരിപ്പിച്ചു.
‘ആടിന് താടിയും സംസ്ഥാനത്ത് ഗവർണറും ആവശ്യമില്ലെ’ന്ന് പ്രസംഗത്തിനിടെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തുടർന്ന് സ്പീക്കർ എം.അപ്പാവു കേന്ദ്ര വിമർശനങ്ങൾ അടങ്ങിയ നയപ്രഖ്യാപനം അവതരിപ്പിക്കുകയായിരുന്നു. എടപ്പാടി പളനി സാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭക്ക് പുറത്ത് പ്രതിഷേധിച്ചു.ഗവർണർ ഇറങ്ങിപ്പോയ ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇതിനെതിരെ പ്രമേയം അവതരിപ്പിച്ചു. ‘ആടിന് താടിയും സംസ്ഥാനത്ത് ഗവർണറും ആവശ്യമില്ലെ’ന്ന് പ്രസംഗത്തിനിടെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തുടർന്ന് സ്പീക്കർ എം.അപ്പാവു കേന്ദ്ര വിമർശനങ്ങൾ അടങ്ങിയ നയപ്രഖ്യാപനം അവതരിപ്പിക്കുകയായിരുന്നു. എടപ്പാടി പളനി സാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭക്ക് പുറത്ത് പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha























