ആനയുടെ നെറ്റിക്ക് അടിച്ച് നിലവ് നിര്‍ത്തുന്നു; പാപ്പന്റെ ക്രൂര മർദ്ദനം വൈറലായി വീഡിയോ... ഒളിവിൽപോയ പാപ്പാന്മാർക്കെതിരെ കേസ്

പാപ്പാന്‍മാരുടെ മര്‍ദ്ദനമേറ്റ് ഒരാന കഴിഞ്ഞ ആഴ്ച ആയിരുന്നു ചെരിഞ്ഞത്. സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്നേ മറ്റൊരു ആനയുടെ നെറ്റിക്ക് അടിച്ച് നിലവ് നിര്‍ത്തുന്ന് വീഡിയോ പുറത്ത്. കോട്ടയം പാമ്പാടി മൂടംകല്ലുങ്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുളള പാമ്പാടി സുന്ദരന്‍ എന്ന ആനക്കാണ് പാപ്പാന്‍റെ മര്‍ദ്ദനമേറ്റിരിക്കുന്നത്.
മാര്‍ച്ച് 25-നാണ് സംഭവം നടക്കുന്നത്. ഫോട്ടോയ്ക്കായി തല ഉയര്‍ത്തി നില്‍ക്കാന്‍ നിരവധി തവണ ആനയോട് ആവശ്യപ്പെടുന്നതും. തുമ്പിക്കൈയിലും നെറ്റിയിലും ആനയെ അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്.
വീഡിയോ ഫേസ്ബുക്കില്‍ വൈറലായതോടെ പപ്പാനെതിരെ വനംവകുപ്പും രം ഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോൾ ഇയാള്‍ ഒളിവിലാണ്. ഇതേ ഉടമയുടെ കീഴിലുള്ള പാമ്പാടി രാജനും നേരത്തെ തലപ്പൊക്ക മത്സരത്തിനിടെ മര്‍ദ്ദനമേറ്റതായിരുന്നു. പുറനാട്ടുകര ക്ഷേത്രത്തില്‍ വെച്ചായിരുന്നു മത്സരം നടന്നത്.
സംഭവത്തില്‍ ആനയുടെ പാപ്പാന്മാരായ പെരുമ്പാവൂര്‍ സ്വദേശി രജീഷ്, ചാലക്കുടി സ്വദേശി സജീവന്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തില്‍ ആനപ്രേമികളും രംഗത്ത് എത്തിയിരിക്കുകയാണ് അതിനിടയില്‍ വീഡിയോകള്‍ വ്യാപകമായി ആനപ്രേമികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്.നിരവധി പേരാണ് ആനയുടെ ഉടമയോട് വിഷയത്തില്‍ പരാതിയുമായെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha