കൊറോണയ്ക്ക് പിന്നാലെ ന്യുമോണിയയും പിടിപെട്ടു... ശബ്ദം നഷ്ടപ്പെട്ട് മണിയൻപിള്ള രാജു...

സിനിമാ അഭിനയം ഉപജീവന മാർഗമായ ഒരാൾക്കു ശബ്ദം നഷ്ടപ്പെട്ടാൽ എന്തായിരിക്കും സ്ഥിതി. കോവിഡിനു പിന്നാലെ ന്യുമോണിയ കൂടി ബാധിച്ചതോടെ മരണത്തിനും ജീവനും ഇടയിലുള്ള നൂൽപാലത്തിലൂടെയാണു നടൻ മണിയൻ പിള്ള രാജു നടന്നു നീങ്ങിയത്. കൊറോണയുടെ പാർശ്വഫലങ്ങൾ തന്നെ ശക്തമായി ബാധിച്ചതായി നടൻ മണിയൻ പിള്ള രാജു തന്നെ വെളിപ്പെടുത്തിയിരുന്നു.
കൊറോണയ്ക്കൊപ്പം ന്യുമോണിയ കൂടി ബാധിച്ചതോടെ കാര്യങ്ങൾ ഗുരുതരമായി മാറിയിരുന്നു. രോഗത്തിന്റെ ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ ശബ്ദവും നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം 25ന് ആശുപത്രി വിട്ടെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. രാജുവിന്റെ പരിചിത ശബ്ദത്തിനു പകരം മറ്റൊന്നാണു പുറത്തു വന്നിരുന്നത്. ക്രമേണ ശബ്ദം വീണ്ടു കിട്ടി. ഇപ്പോൾ 70 ശതമാനവും പഴയ ശബ്ദം ആയിട്ടുണ്ട്.
കോവിഡും തുടർന്നുണ്ടായ പ്രതിസന്ധികളും തരണം ചെയ്ത് എത്തിയിരിക്കുകയാണ് നടൻ മണിയൻ പിള്ള രാജു. രോഗത്തിനെതിരെ ഏറെ കരുതൽ പാലിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. കോവിഡ് വരാതിയിരിക്കാൻ കഴിഞ്ഞ ഒരു വർഷത്തോളം ഏറെ ജാഗ്രത പുലർത്തിയിരുന്നു രാജു. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് കൊച്ചിയിൽ ഒരു പാട്ടിന്‍റെ റെക്കോഡിംഗിനെത്തിയിരുന്നു. കെ.ബി.ഗണേഷ്കുമാർ അന്ന് അവിടെ ഒപ്പമുണ്ടായിരുന്നു. പിറ്റേന്നു ഗണേശ് കുമാറിനു കൊറോണ പോസിറ്റീവായി. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും രാജുവിനു തലവേദനയും ചുമയും അനുഭവപ്പെട്ടു തുടങ്ങി.
രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും രാജുവിനും പനിയും ചുമയും ആരംഭിച്ചു. കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് 18 ദിവസങ്ങളോളം നീണ്ട ആശുപത്രി വാസമായിരുന്നു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോഴേക്കും ന്യൂമോണിയയും ബാധിച്ചു. അതോടെയാണ് ശബ്ദം നഷ്ടപ്പെട്ടത്. കോവിഡിന് പിന്നാലെ ന്യുമോണിയ കൂടി ബാധിച്ച് ജീവിതത്തിലെ അതീവ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഈ ദിനങ്ങളിൽ രാജു കടന്നുപോയത്.
ഇവിടെ ഐസിയുവിലാണ് പ്രവേശിപ്പിച്ചത്. രോഗം മാറുന്നതോടെ ശബ്ദം തിരികെ കിട്ടുമെന്ന് ഡോക്ടർമാർ ആശ്വാസിപ്പിച്ചു. രണ്ടര ആഴ്ചയോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ആശുപത്രിവാസത്തിനൊടുവിൽ ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് രാജു രോഗമുക്തനായി വീട്ടിലേക്ക് മടങ്ങിയത്. നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. ഇപ്പോൾ വീട്ടിൽ മടങ്ങിയെത്തിയെങ്കിലും ക്ഷീണം മാറിയിട്ടില്ല. നന്നായി ഭക്ഷണം കഴിച്ചു വിശ്രമിക്കുകയാണ് താരമിപ്പോൾ.
ഏകാന്തതയും മാനസിക സമ്മർദ്ദവും നിറഞ്ഞ സമയങ്ങളിൽ കരുത്ത് പകർന്ന് ഡോക്ടർമാർ കൂടെ നിന്നു. പ്രതിസന്ധി ഘട്ടത്തിൽ മനസ്സ് ദുർബലമാകാതെ പിന്തുണച്ച ഡോക്ടർമാർക്കും, കാവലായി നിന്ന ഈശ്വരന്മാർക്കും നന്ദി പറയുകയാണ് മണിയൻപിള്ള രാജു.
'മാർച്ച് 25നാണ് ഞാൻ കോവിഡ് നെഗറ്റീവായത്. ന്യൂമോണിയയും ബാധിച്ചിരുന്നു. നിലവിൽ വിശ്രമത്തിലാണ് ആരോഗ്യം വീണ്ടെടുത്ത് വരുന്നതേയുള്ളു. വീണ്ടും വോട്ട് ചെയ്യാന്‍ ഇനിയും അഞ്ച് വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നതിനാൽ ഈ തെരഞ്ഞെടുപ്പ് നഷ്ടപ്പെടുത്താൻ തോന്നിയില്ല' എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം രാജു പറഞ്ഞത്.
തന്‍റെ ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹം ഇതുവരെയും ആരെയും അറിയിച്ചിട്ടില്ല. ക്രമേണ അഭിനയത്തിരക്കിലേക്ക് മടങ്ങിവരാനാണ് തീരുമാനം. ടി.കെ.രാജീവ് കുമാറിന്‍റെ 'ബർമുഡ' എന്ന ചിത്രത്തിലാണ് താരം ഇനി അഭിനയിക്കുക.
https://www.facebook.com/Malayalivartha