Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

എല്ലാം അറിഞ്ഞ് ഉള്ളിലൊതിക്കി അവള്‍ യാത്രയായി... അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ നൊമ്ബരക്കടലായി

13 APRIL 2021 08:10 PM IST
മലയാളി വാര്‍ത്ത

More Stories...

ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം

പല കാര്യങ്ങളും പര്‍വതീകരിച്ചു കാണിക്കാനുള്ള ശ്രമം... സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരിച്ച് മുഖ്യമന്ത്രി

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു

മില്‍മ പാലിന് വില കൂട്ടില്ല

തൊടുപുഴയില്‍ ന്യൂമാന്‍ കോളേജിലെ അവസാന വര്‍ഷ ബിഎ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ സോഷ്യലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നുള്ള ഗ്രൂപ് ഫോട്ടോ എടുത്തു. മൂന്നു വര്‍ഷത്തെ പഠനത്തിനുശേഷം വിടപറയുന്നതിന്റെ ടെന്‍ഷനിലാണെങ്കിലും എല്ലാവരും ആഹ്‌ളാദം പങ്കുവച്ചു. ഗ്രൂപ് ഫോട്ടോയ്ക്ക് ശേഷം കൂട്ടുകാര്‍ ചേര്‍ന്നുള്ള ഫോട്ടോകളും എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.

തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇവരില്‍ നിന്നും ഒരു നിലവിളി ഉയരുന്നത്. സഹപാഠിയായ ട്രീസ തലചുറ്റി വീഴുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തലചുറ്റി വീഴുന്ന സംഭവങ്ങള്‍ സാധാരണമായതിനാല്‍ ഇതും അങ്ങനെയേ കരുതിയുള്ളൂ.
എന്നാല്‍ വെള്ളം മുഖത്ത് തളിച്ചിട്ടൊന്നും ട്രീസ ഉണരുന്നില്ലെന്നു കണ്ടതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒട്ടും സമയം കളയാതെ സെന്റ് മേരിസ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് ട്രീസ മാരകമായ ഹൃദയ രോഗം ഉള്ള കുട്ടിയാണെന്ന് ഇവര്‍ അറിയുന്നത്. രോഗിയുടെ പരിഗണനയോടെ കൂട്ടുകാരും അധ്യാപകരും കരുത്താതിരിക്കുന്നതിനാണ് രോഗ വിവരം മറച്ചു വച്ചതെന്ന് കൂടി അറിഞ്ഞതോടെ കൂട്ടുകാരുടെ ദുഃഖം ഇരട്ടിയായി.
ഡോക്ടര്‍മാര്‍ 20 വയസുവരെയാണ് ആയുസ് വിധിച്ചതെന്ന കാര്യം കൂടി കേട്ടതോടെ കൂട്ടുകാര്‍ വിങ്ങിപ്പൊട്ടി. അവര്‍ ആശുപത്രിയില്‍ കാവല്‍ ഇരുന്നു. പക്ഷെ ഒടുവില്‍ ട്രീസ യാത്രയായി, എല്ലാവര്ക്കും ഒരു നൊമ്ബരപ്പൂവായി.
മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ട. അധ്യാപികയായ മേഴ്‌സി ജോസഫിന്റെയും ഏക മകളാണ് ട്രീസ. ക്ലാസ്സ് മുറിയില്‍ നിന്നുള്ള വിടവാങ്ങലിനെത്തിയ പ്രിയ കൂട്ടുകാരി ജീവിതത്തില്‍ നിന്ന് തന്നെ വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് സഹപാഠികളും അധ്യാപകരും. സോഷ്യലിനെടുത്ത ഗ്രൂപ് ഫോട്ടോയും അല്ലാത്ത ഫോട്ടോകളും എന്നും ഈ കൂട്ടുകാര്‍ക്കു നൊമ്ബരമായി.
വസതിയിലും മുളപ്പുറം സെന്റ് ജൂഡ് പള്ളിയിലും നടന്ന സംസ്‌ക്കാര ശുശ്രൂഷയില്‍ വിദ്യാര്‍ത്ഥികളും അധ്യപാകരും സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെ അധ്യാപകരും സഹപാഠികളും ഉള്‍പ്പെടെജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ എത്തിയിരുന്നു. സന്ദേശം നല്‍കിയ ന്യൂമാന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട് സോഷ്യല്‍ ദിവസം ട്രീസയുടെ വിടവാങ്ങലിനെക്കുറിച്ചു പറഞ്ഞപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.
രോഗിയാണെന്ന സഹതാപം വേണ്ടായിരുന്നു. എപ്പോഴും സുസ്‌മേരവദനയായി നടക്കുന്ന കൊച്ചു ട്രീസ. അതായിരുന്നു കലാലയത്തില്‍ ട്രീസ എന്ന് ഫാ. മാനുവല്‍ പറഞ്ഞപ്പോള്‍ സഹപാഠികള്‍ പൊട്ടിക്കരഞ്ഞു. ഒരു പാവം കൊച്ച്, ആര്‍ക്കും ശല്യമില്ലാതെ എല്ലാവരെയും സ്‌നേഹിക്കുന്ന വലിയ വ്യക്തിത്വമാണ് കടന്നു പോയത്. ദൈവത്തിന്റെ അനന്തമായ പദ്ധതിക്ക് മുന്‍പില്‍നമുക്ക് ശിരസ് നമിക്കാനെ ആവൂ എന്ന വാക്കുകളോടെയാണ് അനുശോചന സന്ദേശം ചുരുക്കിയത്.
ദൈവത്തിന്റെ അള്‍ത്താര അലങ്കരിക്കുന്ന പുഷ്പ്പമായി ട്രീസയെ ദൈവം തിരികെയെടുത്തു എന്ന ആശ്വാസ വാക്കുകളും എല്ലാവരെയും നൊമ്ബരപ്പെടുത്തി. ട്രീസയോടുള്ള ആദര സൂചകമായി സഹപാഠികളായ ആണ്‍കുട്ടികള്‍ ശവമഞ്ചം ആംബുലന്‍സിലേയ്ക്ക് എടുത്തു വച്ചപ്പോള്‍ അവിടെ കൂടിയവരില്‍ നിന്നും അലമുറ ഉയര്‍ന്നതും സങ്കട കാഴ്ചയായി. സെമിത്തേരിയില്‍ എല്ലാ സഹപാഠികളും വെളുത്ത റോസാ പുഷ്പ്പങ്ങള്‍ സമര്‍പ്പിച്ചു നെടുനിശ്വാസത്തോടെ മടങ്ങി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (1 minute ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (9 minutes ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (11 minutes ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (39 minutes ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (55 minutes ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (7 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (7 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (7 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (8 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (8 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (9 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (9 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (11 hours ago)

Malayali Vartha Recommends