കയ്യില്‍ കിട്ടിയിരുന്നെങ്കില്‍... മിണ്ടാപ്രാണിയെ സ്‌കൂട്ടറില്‍ കെട്ടിയിട്ട് ഓടിച്ച് പോയത് നാടുകടത്തി പ്രതികാരം തീര്‍ക്കാന്‍; നാട്ടുകാര്‍ ഓടിക്കൂടി രക്ഷപ്പെടുത്തിയപ്പോള്‍ നായയുടെ ഉടമസ്ഥന് പറയാനുള്ളത് മറ്റൊരു കഥ; നായയെ നാടുകടത്താന്‍ തീരുമാനിച്ചത് ആ ഒരു ഒറ്റ കാരണത്താല്‍

മൃഗങ്ങളോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരത പല തവണ കേരളം കേട്ടതാണ്. അതുപോലെയായിരുന്നു വളര്‍ത്തുനായയെ ടാറിട്ട റോഡിലൂടെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച് വീണ്ടും കണ്ണില്ലാത്ത ക്രൂരത കാട്ടിയത്.
മലപ്പുറം എടക്കരയില്‍ നാട്ടുകാര്‍ ചേര്‍ന്ന് നായയെ രക്ഷിച്ചെങ്കിലും ചോരയൊലിപ്പിച്ച് തളര്‍ന്നുവീണ മിണ്ടാപ്രാണിയെ വീട്ടുകാര്‍തന്നെ വീണ്ടും കടത്തിക്കൊണ്ടുപോയി.
എന്തിന് ഈ മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയെന്ന നാട്ടുകാരുടെ ചോദ്യത്തിന് തീര്‍ത്താല്‍ തീരാത്ത പ്രതികാരമായാണ് ഉടമ മലപ്പുറം കരുനെച്ചി സ്വദേശി സേവ്യര്‍ ഉത്തരം നല്‍കിയത്. ചെരുപ്പ് കടിച്ചു കേടുവരുത്തി എന്നതാണ് നായയുടെ പേരില്‍ സേവ്യര്‍ ആരോപിക്കുന്ന കുറ്റം. ഇത് കേട്ട് സത്യത്തില്‍ നാട്ടുകാര്‍ ഞെട്ടിപ്പോയി.
ചെരുപ്പ് കടിച്ചു കേടു വരുത്തിയതിലുള്ള ദേഷ്യത്തിലാണ് നായയെ സ്‌കൂട്ടറിനു പിന്നില്‍ കെട്ടി വലിച്ചതെന്നാണ് സേവ്യര്‍ നാട്ടുകാരോടു പറഞ്ഞത്. എങ്ങനെയോ വീട്ടിലെത്തി കുടുംബവുമായി ചങ്ങാത്തത്തിലായ നായയോടുള്ള ദേഷ്യംകൊണ്ട് നാടു കടത്താന്‍ വേണ്ടിയാണ് സ്‌കൂട്ടറിനു പിന്നില്‍ കെട്ടിയതെന്നും പറഞ്ഞിരുന്നു. ക്രൂരദൃശ്യങ്ങള്‍ കണ്ട നാട്ടുകാര്‍ സ്‌കൂട്ടറിനെ പിന്തുടര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി തട്ടിക്കയറുകയായിരുന്നു. കൂടുതല്‍ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞതോടെ കയര്‍ അഴിച്ചു മാറ്റി.
നിമിഷങ്ങള്‍ക്കകം സ്‌കൂട്ടറുമായി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകന്‍ നായയെ നടത്തിക്കൊണ്ടുപോയി. മൃഗസ്‌നേഹികളുടെ സംഘടന സാലി കണ്ണന്റെ നേതൃത്വത്തില്‍ എടക്കര പൊലീസിന്റെ പരാതി നല്‍കി. ഇആര്‍എഫ് പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട് കണ്ടെത്തിയെങ്കിലും സേവ്യര്‍ വീട്ടിലുണ്ടായിരുന്നില്ല.
മലപ്പുറത്ത് എടക്കരയിലാണ് വളര്‍ത്തുനായയോടു ക്രൂരത കാട്ടിയത്. നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തി പടര്‍ന്നു. വളരെ വേഗത്തില്‍ സ്‌കൂട്ടറോടിച്ച് പോകുമ്പോള്‍ അതിനൊപ്പം ഓടാന്‍ കഴിയാതെ നായ തളര്‍ന്നു വീഴുന്നു. എന്നിട്ടും നിര്‍ത്താന്‍ തയ്യാറായില്ല. ഇതോടെ നാട്ടുകാര്‍ ബഹളം വച്ചു. അതൊന്നും വകവയ്ക്കാതെ അവര്‍ സ്‌കൂട്ടര്‍ ഓടിച്ചു പോയി. അവസാനം നാട്ടുകാര്‍ സ്‌കൂട്ടര്‍ തടഞ്ഞതോടെ നായയെ മോചിപ്പിച്ചു.
ശനിയാഴ്ചയാണ് എടക്കരയില്‍ ഒരാള്‍ നായയെ സ്‌കൂട്ടറിനു പിന്നില്‍ കെട്ടിവലിച്ചുകൊണ്ടുപോയത്. രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പിന്നില്‍ നിന്ന് ആളുകള്‍ വിളിച്ചെങ്കിലും വാഹനം നിര്‍ത്താന്‍ ഇവര്‍ തയാറായില്ല. ഒടുവില്‍ പൊതുപ്രവര്‍ത്തകനായ ഉമ്മര്‍ വളപ്പിലാണ് ഇവരെ പിന്തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തിച്ചത്.
ഇതോടെ സ്‌കൂട്ടര്‍ യാത്രികര്‍ ഉമ്മറിനോടു തട്ടിക്കയറി. നാട്ടുകാര്‍ കൂടിയതോടെ ഒരാള്‍ ഇറങ്ങി നായയെ കെട്ടിയ കയര്‍ വാഹനത്തില്‍നിന്ന് അഴിച്ചുമാറ്റുകയായിരുന്നു.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങല്‍ വൈറലായതോടെ കാര്യങ്ങള്‍ മാറി. നായയെ പീഡിപ്പിച്ച ആളിനെ തിരിച്ചറിഞ്ഞു. സേവ്യര്‍ പെട്ടന്ന് നാട്ടിലെ താരമായി. പലരും സേവ്യറെ അന്വേഷിച്ച് വീട്ടിലെത്തി.
ഇതിനിടെ പോലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തതോടെ സേവ്യര്‍ പുലിവാല് പിടിച്ചു. വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയിലാണ്. എങ്ങനേയും കേസ് ഒതുക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ കേരളം മൊത്തം കണ്ട വീഡിയോയായതിനാല്‍ സേവ്യറിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കും. സംഭവം മേനക ഗാന്ധിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ന്നു.
" f
https://www.facebook.com/Malayalivartha