ഒന്നൊന്നര പണിയാ വരുന്നത്... തൃശൂര്‍ പൂരത്തിന് കേരളത്തിന്റെ പലഭാഗത്ത് നിന്നും ആളുകള്‍ ഇരച്ച് കയറുമ്പോള്‍ കുംഭമേള ഓര്‍ക്കുന്നത് നല്ലത്; കുംഭമേളയില്‍ പങ്കെടുത്ത മിക്കവര്‍ക്കും കോവിഡ്; ഒരു സന്യാസി മരിച്ചു; അതിതീവ്ര വ്യാപനം നടക്കുന്ന സമയത്ത് തൃശൂര്‍ പൂരം ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു ദിവസത്തെ ആനന്ദത്തിന് വിലനല്‍കേണ്ടത് ജീവിതകാലം

കേരളത്തില്‍ തൃശൂര്‍ പൂരമാണ് ചര്‍ച്ചാ വിഷയം. തൃശൂര്‍ പൂരം കാണാന്‍ എത്തുന്നവര്‍ക്ക് കോവിഡ് വാക്‌സിന്‍ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിര്‍ബന്ധമാക്കി.
ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. അതേസമയം തൃശൂര്‍ പൂരം നമുക്കറിയാം. ആളുകളുടെ സമുദ്രമാണത്. തൃശൂര്‍ മാത്രമല്ല കേരളത്തിനകത്തും പുറത്തും നിന്നും പതിനായിരങ്ങളെത്തും. ആളുകള്‍ ഇടിച്ചു കയറിയാല്‍ ആര്‍ക്കും നിയന്ത്രിക്കാനാവില്ല.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള പ്രതീകാത്മകമാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട. അഖാഡികളില്‍ പ്രധാനിയായ ഒരു സന്യാസി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിലും ആളുകള്‍ സ്വയം നിയന്ത്രിക്കണം. ഇത്തവണ തൃശൂര്‍ പൂരത്തിന് പോയില്ലെന്ന് പറഞ്ഞ് ഒന്നും സംഭവിക്കാനില്ല. പക്ഷെ എല്ലാവരും കൂടി പോയി അവര്‍ കൊറോണ പടര്‍ത്തുന്നത് സ്വന്തം വീട്ടിലും നാട്ടിലുമാണ്. അവസാനം ആശുപത്രികള്‍ പൂരപ്പറമ്പാകും.
കോവിഡ് രോഗികളുടെ പ്രതിദിനസംഖ്യ വര്‍ധിച്ചാല്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ വെന്റിലേറ്ററിനും ഓക്‌സിജനും ക്ഷാമമുണ്ടാകുമെന്നു വിദഗ്ധര്‍ പറയുന്നത്.
പരിശോധനകളുടെ എണ്ണം കൂട്ടുന്നതോടെ രോഗികളുടെ പ്രതിദിനസംഖ്യ 25,000 വരെ എത്തിയേക്കാം. അങ്ങനെയൊരു സാഹചര്യം നേരിടാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ മതിയാകില്ല. ജാഗ്രത പാലിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ മരണനിരക്ക് ഉയര്‍ന്നേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഒരാഴ്ചകൊണ്ടാണു രോഗികളുടെ പ്രതിദിനസംഖ്യ 10,000 കടന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് ഇതിനു മുമ്പ് ഈ അവസ്ഥയുണ്ടായത്. രണ്ടാംതരംഗത്തില്‍ അതിവേഗമാണു രോഗികളുടെ എണ്ണപ്പെരുക്കം. കൂടുതല്‍ ഓക്‌സിജനും വെന്റിലേറ്ററുകളും ഐ.സി.യു. സൗകര്യവുമൊരുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കോവിഡിന്റെ പുതിയ വകഭേദം ചിലര്‍ക്കു രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ ശ്വാസതടസത്തിന് ഇടയാക്കുന്നതിനാല്‍ ഓക്‌സിജന്‍, ഐ.സി.യു. സംവിധാനങ്ങളുടെ ആവശ്യമേറും.
രോഗികളുടെ പ്രതിദിനസംഖ്യയ്‌ക്കൊപ്പം കടുത്ത രോഗലക്ഷണമുള്ളവരുടെ എണ്ണവൂം കൂടിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോക്ക്ഡൗണ്‍ ഒഴികെ, മറ്റ് അടിയന്തരനടപടികളിലൂടെ സര്‍ക്കാര്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യമേഖലയ്ക്കു താങ്ങാവുന്നതിനപ്പുറമുള്ള സാഹചര്യമുണ്ടായാല്‍ മരണസംഖ്യ വര്‍ധിക്കുന്നതാണ്.
പാലക്കാട്, കഞ്ചിക്കോട്ടെ സ്വകാര്യ പ്ലാന്റില്‍നിന്നാണു സംസ്ഥാനത്ത് ഏറ്റവുമധികം മെഡിക്കല്‍ ഓക്‌സിജന്‍ എത്തുന്നത്. എന്നാല്‍, കമ്പനി വില വര്‍ധിപ്പിച്ചതു തിരിച്ചടിയായിട്ടുണ്ട്.
എറണാകുളം, അമ്പലമുകളിലെ ഭാരത് പെട്രോളിയം റിഫൈനറിയും മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ക്ഷാമമുണ്ടാകാതിരിക്കാന്‍ ഇവിടെ ഉത്പാദനം വര്‍ധിപ്പിച്ചു. റിഫൈനറിയില്‍ 20 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സംഭരിച്ച് സൂക്ഷിക്കാന്‍ കഴിയും. ഇതാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്നത്. ദിവസേന ഒന്നര ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായെത്തിക്കുമെന്നു ബി.പി.സി.എല്‍. അറിയിച്ചു.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ തൃശൂര്‍ പൂരത്തിലും മറ്റ് പൂരങ്ങളിലും ആള്‍ക്കൂട്ടം പരമാവധി കുറച്ചാല്‍ നല്ലത്.
"
https://www.facebook.com/Malayalivartha