ഒന്നൊന്നര ഇടപെടല്‍... സാധാരണ നിലയിലേക്ക് വന്ന കോവിഡ് വ്യാപനത്തെ കുത്തനെ ഉയര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്ന പ്രചാരണം ശക്തമാകുന്നു; വോട്ടെണ്ണുന്ന മേയ് 2ന് ലോക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി; തൃശൂര്‍ പൂരത്തിന് വരെ നിയന്ത്രണമാകാമെങ്കില്‍ ആരോ ജയിച്ചോട്ടെ ആഹ്ലാദം ഓണ്‍ലൈനില്‍ മതി

കുംഭമേള പേലെ കേരളത്തെ കാത്തിരിക്കുന്നത് മേയ് രണ്ടാണ്. കേരളത്തിലെ സകല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അമര്‍മാദിക്കാനുള്ള ദിവസമാണന്ന്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തുടങ്ങി സകല ഗ്രാമത്തില്‍ വരെ കുംഭമേളയ്ക്കുള്ള ആളുണ്ടാകും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടവും ആഘോഷവും ഒഴിവാക്കാന്‍ വോട്ടെണ്ണല്‍ ദിവസം ലോക്ഡൗണ്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. വിനോദ് മാത്യു വില്‍സന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമെന്ന പേരില്‍ സാധാരണക്കാരനു മേല്‍ കുതിരകയറുന്ന അധികാരികള്‍ കഴിഞ്ഞ ഒന്നൊന്നര മാസത്തോളം തിരഞ്ഞെടുപ്പു പ്രചാരണമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളും അണികളും ചേര്‍ന്നുണ്ടാക്കിയ ആള്‍ക്കൂട്ടങ്ങള്‍ കണ്ടില്ലെന്ന് അഡ്വ.വിനോദ് പറയുന്നു. തിരഞ്ഞെടുപ്പു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം മുതല്‍ വോട്ടെടുപ്പു ദിനം വരെയുള്ള കോവിഡ് കണക്കുകളും ഏപ്രില്‍ 6നു ശേഷം ഇതുവരെയുള്ള കോവിഡ് വ്യാപനത്തിന്റെ കണക്കും സഹിതമാണു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഏറ്റവും അനുഭാവപൂര്‍വമാണ് കോടതി ഹര്‍ജി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷന്‍ അഭിഭാഷകനും സര്‍ക്കാര്‍ അഭിഭാഷകനും 23നു നിലപാട് അറിയിക്കണമെന്നാണു ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പു പ്രചാരണമെന്ന പേരില്‍ നാട്ടില്‍ മുഴുവന്‍ നടത്തിയ കോലാഹലങ്ങളുടെ അനന്തര ഫലം സാധാരണക്കാരന്‍ അനുഭവിക്കേണ്ടി വരുന്നതിന്റെ രോഷം കൊണ്ടാണ് താന്‍ ഇത്തരത്തിലൊരു ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്നു വിനോദ് പറഞ്ഞു. ഇതുവരെയില്ലാത്ത വിധം ആള്‍ക്കൂട്ടമുണ്ടായി. അകലം പാലിച്ചില്ല. രോഗം നാടുമുഴുവന്‍ പരത്തി.
കലാശക്കൊട്ട് നിരോധിച്ചപ്പോള്‍ റോഡ് ഷോ എന്ന പേരില്‍ ആള്‍ക്കൂട്ടമുണ്ടാക്കി. എന്നിട്ടു കുറ്റം മുഴുവന്‍ പ്രവാസികളുടെ മേല്‍ ചാരി രക്ഷപെടാനാണു ശ്രമം. രാഷ്ട്രീയ പാര്‍ട്ടികളോടെ തിരഞ്ഞെടുപ്പു പ്രചാരണത്തോടെയുണ്ടായ എതിര്‍പ്പു കൊണ്ടല്ല മറിച്ചു സാധാരണക്കാരന് നമ്മുടെ നിയമ വ്യവസ്ഥിതിയോടു പുച്ഛം തോന്നാതിരിക്കാനാണ് ഇത്തരത്തിലൊരു പരാതിയെന്നും വിനോദ് പറയുന്നു.
23നു സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും കോടതിയില്‍ നിലപാട് അറിയിച്ചേ മതിയാകൂ. ചിലപ്പോള്‍ ഇരു വിഭാഗവും ലോക്ഡൗണ്‍ നടത്താമെന്നു സമ്മതിക്കും. അല്ലെങ്കില്‍ ആള്‍ക്കൂട്ടമുണ്ടാകാതെയും ആഘോഷപരിപാടികള്‍ നടത്താതെയും നോക്കുമെന്നുള്ള ഉറപ്പ് കോടതിയില്‍ കൊടുക്കും. ഇവയില്‍ ഏതെങ്കിലും ലംഘിക്കപ്പെട്ടാല്‍ കോടതിയലക്ഷ്യത്തിനുള്ള കേസുമായി വീണ്ടും കോടതിയിലെത്തുമെന്നും അഡ്വ.വിനോദ് മാത്യു വില്‍സന്‍ പറഞ്ഞു.
ആരൊക്കെ എന്തൊക്കെ ന്യായം നിരത്തിയാലും കേരളത്തില്‍ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും അണികള്‍ക്കുമാണ്. പൊതുജനത്തിനെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിച്ചായിരുന്നു ഇലക്ഷന്‍ സമയത്ത് അവരുടെ അഭ്യാസം. ഏതൊരു സാധാരണ പൗരനും തോന്നുന്ന ദേഷ്യം എനിക്കും തോന്നി. മേയ് 2ന് വോട്ടെണ്ണല്‍ ദിനത്തില്‍ വീണ്ടുമുണ്ടാകും ഇവരുടെ അണപൊട്ടുന്ന തിമിര്‍പ്പ്. അത് ആകുലപ്പെടുത്തുന്നതുകൊണ്ടാണ് നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനായ എനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ശിവദാസനും, അഡ്വ.ഗോപിക എന്‍.പണിക്കരും ഹാജരായി.
എന്തായാലും രാഷ്ട്രീയഭേദമന്യേ എല്ലാ നേതാക്കളും ഇതിന് ഉത്തരവാദികളാകുമ്പോള്‍ വീണ്ടും അനുഭവിക്കുന്നത് ജനം മാത്രമായിരിക്കും.
https://www.facebook.com/Malayalivartha