കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം വിളിച്ചു. യോഗം ഇന്ന് രാവിലെ പത്തു മണിക്കാണ്.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കലക്ടറും കമ്മിഷണറും ദേവസ്വം ഭാരവാഹികളും ഓണ്‍ലൈന്‍ മുഖേന യോഗത്തില്‍ പങ്കെടുക്കും. പൂരം നടത്തിപ്പ് ആലോചിക്കാന്‍ ദേവസ്വങ്ങളും ഇന്ന് യോഗം ചേരുന്നുണ്ട്.
അതേസമയം രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രമാണ് തൃശൂര്‍ പൂരം കാണാന്‍ അനുമതി. നേരത്തെ ഒറ്റ ഡോസ് മതിയെന്ന് അറിയിച്ച നിര്‍ദേശം പിന്‍വലിച്ച സര്‍ക്കാര്‍ പുറത്തിറക്കി.
ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ എടുക്കാത്തവര്‍ക്കുമാണ് നിലവില്‍ പൂരത്തില്‍ പങ്കെടുക്കാന്‍ കഴിയുക.
സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങു വരെ കാണണമെങ്കില്‍ അടുത്ത ചൊവ്വാഴ്ച ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി റിസള്‍ട്ട് കയ്യില്‍ കരുതണം.
കൂടാതെ വനംവകുപ്പ് പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. പാപ്പാന്‍മാരില്‍ ഒരാള്‍ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയാല്‍ പൂരത്തില്‍ നിന്ന് ആനയേയും ഒഴിവാക്കും.
"
https://www.facebook.com/Malayalivartha