താമരശ്ശേരി ചുരത്തില്‍ രണ്ടു കാറുകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു

ചുരത്തില്‍ രണ്ട് കാറുകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.ഒമ്പതാം വളവിന് താഴെ ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം.
കല്‍പറ്റയില്‍ നിന്ന് വരുകയായിരുന്ന കാറിനു പിന്നില്‍ ഇതേഭാഗത്തു നിന്നു വരുകയായിരുന്ന കാര്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്നിലെ കാര്‍ നിയന്ത്രണം വിട്ട് എതിരെ വരുകയായിരുന്ന ടിപ്പര്‍ േലാറിയിലിടിക്കുകയായിരുന്നെന്ന് െപാലീസ് പറഞ്ഞു.മുന്നിലെ കാറിലുണ്ടായിരുന്ന കല്‍പറ്റ കീരാല്‍ വെള്ളച്ചാല്‍ ബാലകൃഷ്ണനും ഭാര്യക്കും പരിക്കേറ്റു.
കല്‍പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ.എസ്.ഐ സുരേന്ദ്ര!!െന്റ നേതൃത്വത്തില്‍ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.
അടിവാരത്തു നിന്നും ക്രെയിന്‍ എത്തിച്ച് പത്തരയോടെ കാറുകള്‍ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത് .കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മാറാട് സ്വദേശികളായ സഹല്‍ (25), സല്‍മാന്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാറിടിച്ചു വൈദ്യുതി തൂണിനു കേടുപറ്റി. തളിപ്പുഴ, ലക്കിടി ഭാഗങ്ങളില്‍ വൈദ്യുതി തടസ്സം നേരിട്ടു. ശനിയാഴ്ച പുലര്‍ച്ചെ 12.30നായിരുന്നു അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha