പോലീസ് മുതല്‍ കിഫ്ബിയെ വരെ വിളിപ്പിക്കും... അടപടലം പൂട്ടാന്‍ ഇഡി ... കൊള്ളസംഘം ഉടന്‍ വലയിലാകും തത്ത പറയും പോലെ പറയും ഇനി...

എല്ലാം കറങ്ങി തിരിഞ്ഞ് വജ്രായുധം പോലെ മുഖ്യനും സംസ്ഥാന സര്‍ക്കാരിനു ആഭ്യന്തര വകുപ്പിനും നേരെ തന്നെ വരുന്നു. തിരിഞ്ഞുകൊത്തുക എന്നൊരു ചൊല്ലുണ്ട്. അതാണിപ്പോള്‍ കേരളം കാണുന്നത്. ഇഡിയെ പൂട്ടാനിറങ്ങിയവരെ ഇറക്കിയവരെ ഒന്നൊന്നായി ഇറക്കി തത്ത പറയും പോലെ പറയിപ്പിക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.
വനിതാ പോലീസ് മുതല്‍ കിഫ്ബിയെ വരെ വിളിപ്പിക്കും. ഇഡിക്കെതിരായ കേസ് കേന്ദ്ര അന്വേഷണം അട്ടിമറിക്കാനാണെന്നും ആ നീക്കത്തിലെ ഗൂഢാലോചന അന്വേഷിക്കുന്നുവെന്നു തരത്തിലുമുളള വാര്‍ത്തകള്‍ സജീവമാവുകയാണ്. സ്വര്‍ണഡോളര്‍ കടത്തു കേസിലെ കേന്ദ്ര അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമാണ് ക്രൈംബ്രാഞ്ച് കേസ് എന്ന വിലയിരുത്തലില്‍ അതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം എന്ന നിലയിലല്ല, മറിച്ച് കേസ് അന്വേഷണം തടയാനുളള ശ്രമമായാണ് ക്രൈംബ്രാഞ്ച് നീക്കങ്ങളെ കേന്ദ്ര ആഭ്യന്തരവകുപ്പ് കണ്ടിരുന്നത്. ഹൈക്കോടതി നല്‍കിയ അനുകൂല വിധിയുടെ പശ്ചാത്തലത്തില്‍ ഇതേപ്പറ്റി മാത്രമായി അന്വേഷിക്കാനാണു നീക്കം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിവരങ്ങളെല്ലാം വിചാരണക്കോടതിയായ പിഎംഎല്‍എ കോടതിക്കു കൈമാറാനാണു ഹൈക്കോടതി നിര്‍ദേശം.
പരിശോധനയ്ക്ക് ഈ വിവരങ്ങള്‍ കൈമാറണമെന്ന് ഇഡി ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചുവെന്നു മൊഴി നല്‍കിയ വനിത പൊലീസ് ഉദ്യോഗസ്ഥയെ മുതല്‍ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ വരെ അന്വേഷണത്തിനായി വിളിച്ചുവരുത്തിയേക്കും. ഇഡി ആദ്യം നടപടികളിലേക്കു തിരിയുന്നത് കിഫ്ബി സംബന്ധിച്ച അന്വേഷണത്തിലാണ്.
കിഫ്ബിയുടെ ഉന്നതരെ 2 തവണ വിളിപ്പിച്ചിട്ടും ഹാജരായിരുന്നില്ല. വരും ദിവസങ്ങളില്‍ വീണ്ടും നോട്ടിസ് നല്‍കി ഇവരെ വിളിപ്പിക്കാനാണ് തീരുമാനം. ഇഡിയുടെ മുന്നില്‍ ഒരു വമ്പന്റെയും കളി നടക്കില്ല എന്ന് ബിനീഷ് കോടിയേരിയെ പൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ ഒരിക്കല്‍ തെളിയിച്ചിരുന്നു. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ ബിനീഷിനെതിരെ കൂടുതല്‍ കുരുക്ക് മുറുക്കുകയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ്.
ബിനീഷുമായി ബന്ധപ്പെട്ട എട്ടിടങ്ങളിലാണ് അന്ന് ഒരേ സമയം എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്. ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിച്ചിരുന്നു. ഇഡി കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് അടിസ്ഥാനമായത്.
ഏതായാലും ഒരു വഴിക്ക് അല്ലെങ്കില്‍ മറ്റൊരു വഴിക്ക് ഇഡി ചില ഗൂഡലോചനക്കാര്‍ക്കെതിരെ വരും ദിവസങ്ങളില്‍ പിടിമുറുക്കും എന്നു തന്നെയാണ് കരുതേണ്ടത്. ഏതായാലുംകേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്ന് ആരോപിച്ചശേഷം അതേ നാണയത്തില്‍ അവര്‍ക്കു മറുപടി നല്‍കാന്‍ ശ്രമിച്ച സര്‍ക്കാരിനു ഹൈക്കോടതി വിധി തിരിച്ചടിയായി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയതോടെ ക്രൈംബ്രാഞ്ചിന് അന്വേഷണം അവസാനിപ്പിക്കുകയോ മേല്‍ക്കോടതിയെ സമീപിക്കുകയോ ചെയ്യേണ്ടിവരും. സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് സാധ്യത. സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യാനും സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും നീക്കം നടക്കുന്നതിനിടെയാണ് ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കിയത്. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ രാജിക്കു പിന്നാലെയാണ് സര്‍ക്കാരിനു ഇഡി കേസ് പുതിയ തലവേദന ആയിരിക്കുന്നത്.
കേസ് എടുത്ത പൊലീസുകാര്‍ക്കെതിരെ ബദല്‍ കേസ് എടുക്കാനുള്ള നീക്കത്തിലാണ് ഇഡി. കേസില്‍ ഇടപെട്ട പൊലീസ് അസോസിയേഷന്‍ നേതാവ്, വനിതാ പൊലീസിന്റെ മൊഴിയെടുത്ത സൈബര്‍ സെല്‍ എസ്പി, ചില ജയില്‍ ഉദ്യോഗസ്ഥര്‍, ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഇഡി കേസെടുക്കുമോ എന്ന ആശങ്ക പൊലീസിലെ ഉന്നതര്‍ക്കുണ്ട്.
കേന്ദ്ര ഏജന്‍സിക്കെതിരെ നീങ്ങിയാല്‍ അത് നിയമപരമായി തിരിച്ചടിയാകുമോയെന്ന ആശങ്ക തുടക്കത്തില്‍തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കുവച്ചിരുന്നു. സര്‍ക്കാരില്‍നിന്ന് ലഭിച്ച കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസെടുക്കുന്നത് തിരിച്ചടിയാകുമെന്ന നിലപാടിലായിരുന്നു ഡിജിപിയും. ഇഡിക്കെതിരെ നീങ്ങിയ ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഇനി കേസും സമ്മര്‍ദവും ഉണ്ടാകുന്ന സാഹചര്യമൊരുങ്ങും.
"
https://www.facebook.com/Malayalivartha