'അവിടെ കുംഭ മേള… ഇവിടെ തൃശൂര്‍ പൂരം… എന്തു മനോഹരമായ നാട്… ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവപ്രേമികളും ജീവിക്കുന്നത്…' രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേളയും തൃശൂര്‍ പൂരവും നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജുവും രംഗത്ത് എത്തിയിരിക്കുകയാണ്. ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു. ഇനി കുംഭമേളയും തൃശൂര്‍ പൂരവുമാണെന്നും ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു…
ഇനി….
അവിടെ കുംഭ മേള…
ഇവിടെ തൃശൂര്‍ പൂരം…
എന്തു മനോഹരമായ നാട്…
ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവപ്രേമികളും ജീവിക്കുന്നത്… ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍… കൊറോണ വൈറസ് ഇവര്‍ക്ക് മുന്‍പില്‍ തലകുനിക്കണം. ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു.
അതോടൊപ്പം തന്നെ കൊവിഡ് കാലത്ത് കുംഭമേള അടക്കം പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ വിമര്‍ശനവുമായി സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ, നടി പാര്‍വതി തിരുവോത്ത്, നടന്‍ ഹരീഷ് പേരടി തുടങ്ങിയവരാണ് രംഗത്തെത്തിയത്.
തബ്‌ലീഗ് സമ്മേളനത്തെ വിമര്‍ശിച്ച മാധ്യമങ്ങള്‍ കുംഭമേളയോട് നിശബ്ദത പാലിക്കുന്നു എന്നായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും അല്ലാത്തവര്‍ ചൈനക്കും പോവുക. എന്നാല്‍ മാത്രമേ ഇനി കൊവിഡില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കൂ. ചൈന മാത്രമാണ് നിലവില്‍ കൊവിഡ് ഇല്ലാത്ത രാജ്യം. രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തത്.
കുംഭമേളയും തൃശ്ശൂര്‍ പൂരവും തിരഞ്ഞെടുപ്പ് പ്രചരണവും ഏല്ലാം എനിക്ക് ഒരു പോലെയാണന്ന്…. കൊറോണ… എന്നെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള്‍… അത്രയേയുള്ളു… സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്… എന്ന് വീണ്ടും കൊറോണ… ഹരീഷ് പേരടി കുറിച്ചു.
https://www.facebook.com/Malayalivartha