വാവ സുരേഷ് ബുധനാഴ്ച്ച ആശുപത്രി വിടും, പാമ്പ് പിടിത്തം അവസാനിപ്പിക്കില്ലെന്ന് സുരേഷ്

പാമ്പുകളുടെ തോഴന്‍ വാവ സുരേഷിന് പുനര്‍ജന്മം. അത്യാസന്നനിലയിലായിരുന്ന സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും. പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് നീര് കുറഞ്ഞതായും ഡോക്ടര്‍മാര്‍ പറഞ്ഞു. തല പെരുപ്പവും കുറഞ്ഞതായി ഡോക്ടമാര്‍ വ്യക്തമാക്കി.
സുരേഷിന് ഇനി വേണ്ടത് കുറച്ച് നാളത്തേക്ക് വിശ്രമമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പാമ്പ് പിടിത്തം എന്ന ഈ ജോലി ഇനി മുതല്‍ വേണ്ടെന്നാണ് സുരേഷിന്റെ ബന്ധുക്കള്‍ പറയുന്നത്. പക്ഷെ സുരേഷ് ബന്ധുക്കള്‍ പറയുന്നതോ സുഹ്യത്തുക്കള്‍ പറയുന്നതോ കേള്‍ക്കാന്‍ തയാറാകുന്നില്ല.
ആരു നിര്‍ബന്ധിച്ചാലും പാമ്പ് പിടിത്തം അവസാനിപ്പിക്കില്ലെന്നാണ് സുരേഷിന്റെ ഭാഗത്ത് നിന്നും പറയുന്നത്. പാമ്പുകള്‍ ഇനിയും തന്നെ കൊത്തിയാലും ഈ ജോലി ഉപേക്ഷിക്കാന്‍ തയാറല്ലെന്നാണ് സുരേഷിന്റെ മറുപടി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ പാമ്പിനെ പിടിക്കുന്നതിനിടയില്‍ പൂജപ്പുര ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ചാണ് സുരേഷിനെ മൂര്‍ഖന്‍ കടിച്ചത്. ഇടത്തെ കൈയിലാണ് കടികൊണ്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ സുരേഷിനെ പ്രവേശിപ്പിക്കുകയായിരുന്നു.
സുരേഷിന്റെ ഫേസ്ബുക്ക് പേജില്‍ അപകട വാര്‍ത്ത വന്നതിനെ തുടര്‍ന്ന്, അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് പ്രാര്‍ഥനകളുമായി ആയിരക്കണക്കിന് പോസ്റ്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെട്ടത്. സുരേഷിനെ കാണാനായി നൂറുകണക്കിന് ആളുകള്‍ ആശുപത്രിയിലേക്കും എത്തിച്ചേര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















