ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ

ജമ്മുവിൽ ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു. സുബേദാർ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീണാണ് മരണം സംഭവിച്ചത്. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ്. ഇന്നലെയാണ് അപകടം നടന്നത്.
ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു. മൃതശരീരം രാവിലെ 8 മണി വരെ വീട്ടിൽ വെയ്ക്കും. ശേഷം രാവിലെ 8 മണി മുതൽ 9.30 വരെ സമീപത്തെ ബാല പ്രബോധിനി എൽപി സ്കൂൾ ചെറുകുന്നില്‍ പൊതുദർശനം നടത്തും. സംസ്ക്കാരം രാവിലെ 10ന് കുടുംബശ്മശാനത്തിൽ നടക്കും.
"https://www.facebook.com/Malayalivartha






















