ഓര്‍മ്മയുണ്ടോ ഈ മുഖം... ഇല്ലാ ഓര്‍മിയില്ലാ ഓര്‍മിക്കണാ... സുരേഷ് ഗോപിയും ഇന്നസെന്റും കളം നിറഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് താരങ്ങളെയാരേയും കിട്ടിയില്ല

ബിജെപിക്ക് വേണ്ടി സുരേഷ് ഗോപിയും സിപിഎമ്മിന് വേണ്ടി ഇന്നസെന്റും കളം നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ. താരങ്ങള്‍ എത്തിയതു കൊണ്ടുതന്നെ ബിജെപിയുടേയും സിപിഎമ്മിന്റേയും യോഗങ്ങളില്‍ ജനബാഹുല്യമായിരുന്നു. അതേസമയം താരങ്ങളെ ആരും കിട്ടാതിരുന്ന കോണ്‍ഗ്രസുകാരുടെ യോഗങ്ങള്‍ ആളില്ലാ കളരിയുമായി.
സൂപ്പര്‍ താരമായ സുരേഷ് ഗോപിയുടെ സാന്നിധ്യം ബിജെപി ക്യാമ്പിന് പുതിയ ഉണര്‍വ് നല്‍കി. ഓര്‍മയുണ്ടോ ഈ മുഖം സുരേഷ്‌ഗോപി നീട്ടിചോദിച്ചത് ഏറെ കൈയ്യടി നേടി. ഇല്ലാ ഓര്‍മിയില്ലാ ഓര്‍മിക്കണാ... സ്വതസിദ്ധമായ ശൈലിയയില്‍ ഇന്നസെന്റിന്റെ മറുപടിയും മറു തലയ്ക്കല്‍ വന്നു. അരുവിക്കരയില്‍ ആക്ഷന്‍ ഹീറോ സുരേഷ്‌ഗോപിയെ ബിജെപി പരീക്ഷിച്ചപ്പോള്‍ സിപിഎം മറുപടി നല്‍കിയത് ഹാസ്യതാരം ഇന്നസെന്റിനെ രംഗത്തിറക്കിയാണ്.
പ്രചാരണത്തന്റെ മട്ടുംഭാവവും മാറിയ ദിവസമായിരുന്നു. അരുവിക്കര സ്‌കൂള്‍ ജംഗ്ഷനിലെ ബിജെപിയുടെ പ്രചാരണ വാഹനത്തില്‍ നിന്നും കമ്മീഷണര്‍ സിനിമയിലെ പ്രശസ്തമായ ഡയലോഗും മ്യൂസിക്കും ഉയര്‍ന്നു. തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകരുടെ അകമ്പടിയോടെ സുരേഷ്‌ഗോപിയെത്തി. പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ആദ്യമായാണു താരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. കുട്ടികളും സ്ത്രീകളുമടക്കം വലിയ ജനക്കൂട്ടം താരത്തെ കാണാനെത്തിയിരുന്നു.
വികസനത്തിനു മുന്‍തൂക്കം ലഭിക്കാന്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്നും ഒരു രാഷ്ട്രീയ മാറ്റത്തിന് അരുവിക്കര വേദിയാകണമെന്നും നയം വ്യക്തമാക്കി അടുത്ത വേദിയിലേക്ക്. കവലകളില്‍ വണ്ടി നിര്‍ത്തിയും പ്രവര്‍ത്തകരോടു സംസാരിച്ചുമായിരുന്നു താരത്തിന്റ യാത്ര. വെള്ളനാട്, പൂവച്ചല്‍, വീരണകാവ് പ്രദേശങ്ങളിലാണ് താരം പര്യടനം നടത്തിയത്.
മണ്ഡലത്തെ ഇളക്കിമറിച്ചായിരുന്നു ഇന്നസെന്റ് എംപിയുടെ യാത്ര. പണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച കഥയും തമാശകളുമായി ഇന്നസെന്റ് മുന്നേറിയപ്പോള്‍ തിരഞ്ഞെടുപ്പിന്റെ സമ്മര്‍ദം ലഘൂകരിക്കാനായതിന്റെ ആശ്വാസത്തിലായിരുന്നു പ്രവര്‍ത്തകര്‍. ചെറിയകൊണ്ണി, അരുവിക്കര, വെള്ളനാട്, വീരണകാവ് എന്നീ പ്രദേശങ്ങളിലാണ് ഇന്നസെന്റ് പ്രചാരണം നടത്തിയത്. ഇന്നസെന്റിനെ രംഗത്തിറക്കിയത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















