പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് ശനിയാഴ്ചമുതൽ വാക്സിൻ രജിസ്റ്റർ ചെയ്യാം; ഏറ്റവും പുതിയ റൗണ്ട് കുത്തിവയ്പ്പുകളുടെ രജിസ്ട്രേഷന് അടുത്ത 48 മണിക്കൂറിനുള്ളില്‍ കോവിന്‍ പ്ലാറ്റ്ഫോമില്‍ ചെയ്യാം...45 വയസ്സിനു മുകളിലുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള വാക്സിനേഷന് നല്‍കുന്നത് തുടരും
മെയ് ഒന്നുമുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും കോവിഡ് വാക്സിൻ സ്വീകരിക്കാം. ഇവർക്ക് ഏപ്രില്‍ 24 ശനിയാഴ്ച മുതല്‍ കോവിന്‍ പ്ലാറ്റ്ഫോമില്‍ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാം.
ഏറ്റവും പുതിയ റൗണ്ട് കുത്തിവയ്പ്പുകളുടെ രജിസ്ട്രേഷന് അടുത്ത 48 മണിക്കൂറിനുള്ളില്‍ കോവിന്‍ പ്ലാറ്റ്ഫോമില്‍ തുറക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ഇന്ത്യയിലെ പ്രിതിദിന കൊവിഡ് കേസുകള്‍ അമേരിക്കയെ കടത്തിവെട്ടുന്നതാണെന്ന് റിപ്പോർട്ടുകൾ. മുതിര്‍ന്നവര്‍ക്കായുള്ള വാക്സിനേഷന് ആദ്യ ഘട്ടത്തില്‍ തന്നെ തുടങ്ങിയതാണ്.
ആദ്യ ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും രണ്ടാം ഘട്ടത്തില്‍ 45വയസ്സിന് മുകളിലുള്ളവര്‍ക്കും മൂന്നാം ഘട്ടത്തില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് കുത്തിവയ്പ്പ് നൽകുന്നത് എന്നാണ് അറിയിപ്പുകൾ.
പുതിയ വാക്സിന് നിയമങ്ങള്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കുത്തിവയ്പ്പുകള്‍ക്കായി നേരിട്ട് വാക്സിനുകള്‍ വാങ്ങാവുന്നതാണ്.
ഇതുവരെ യോഗ്യതയുള്ളവരായി പ്രഖ്യാപിച്ചവര്‍ക്ക് മുന്‍നിര പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, 45 വയസ്സിനു മുകളിലുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള വാക്സിനേഷന് നല്‍കുന്നത് തുടരും.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നിവ കൂടാതെ റഷ്യയുടെ സ്പുട്നിക് വാക്സിനും ഉടന്‍ ഉപയോഗിച്ചു തുടങ്ങും.
വാക്സിന് സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും വില്‍ക്കുമെന്ന് ഇന്നലെ സെറം അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha