Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..


വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...


ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..

ഇലക്ഷന് മുൻപ് മുച്ചൂടും മുടിപ്പിക്കാൻ പിണറായി..!സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു... 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്..

22 MARCH 2026 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

നവജാതശിശുവും അമ്മയും മരിച്ച സംഭവം.. മതിയായ വൈദ്യസഹായം ലഭിച്ചിരുന്നില്ല... പ്രസവശേഷം കടുത്ത അണുബാധയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ല...കൊടും ക്രൂരത...

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു.
വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. എന്നാല്‍, രണ്ടു മാസത്തെ കുടിശ്ശികയുള്ള സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനും നിത്യനിദാന ചെലവുകള്‍ കണ്ടെത്താനുമാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുകയെന്നാണ് സൂചന.

സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ, ഖജനാവ് കാലിയായ അവസ്ഥയില്‍ കടമെടുപ്പിലൂടെ മാത്രം മുന്നോട്ട് പോകാനാണ് ധനവകുപ്പിന്റെ തീരുമാനം.ശമ്പളം, പെൻഷൻ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 3,700 കോടി രൂപ കൂടി വായ്പയെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സാമ്പത്തിക വർഷത്തിന്റെ അവസാന ഘട്ടത്തിൽ ട്രഷറി നിയന്ത്രണങ്ങളും മറ്റും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.

 

ഇതോടെ ഈ വർഷം മാത്രം സംസ്ഥാനം എടുത്ത ആകെ കടം 49,547 കോടി രൂപയായി ഉയരും. സാധാരണഗതിയിൽ പ്രതിമാസം 2,000 കോടി രൂപയോളം കടമെടുക്കാറുള്ള സ്ഥാനത്താണ് ഇപ്പോൾ വലിയൊരു തുക ഒന്നിച്ച് വായ്പയെടുക്കാൻ സർക്കാർ നിർബന്ധിതരായിരിക്കുന്നത്.സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിൽ വലിയ തോതിലുള്ള ചെലവുകളാണ് സർക്കാരിന് മുന്നിലുള്ളത്.കരാറുകാരുടെ കുടിശ്ശിക തീർക്കൽ, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യൽ, സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും നൽകൽ എന്നിവയ്ക്കായി വൻതുക ആവശ്യമാണ്.

നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർദ്ധനവ് ഉണ്ടാകാത്തതും കേന്ദ്ര വിഹിതത്തിലെ കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് പുതിയ വായ്പയ്ക്കുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.കടമെടുക്കുന്ന തുക പ്രധാനമായും ദൈനംദിന ചെലവുകൾക്കായി വിനിയോഗിക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ ദീർഘകാല സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഓരോ മാസവും ശമ്പളം നൽകാൻ പോലും വായ്പയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം സാമ്പത്തിക വിദഗ്ധർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (3 minutes ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (21 minutes ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (36 minutes ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (44 minutes ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (48 minutes ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (52 minutes ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

സംഭവത്തിൽ അന്വേഷണം നടത്തി  (1 hour ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (1 hour ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (1 hour ago)

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (1 hour ago)

വീട്ടിൽ തന്നെ പ്രസവം  (1 hour ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (1 hour ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (1 hour ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (1 hour ago)

Malayali Vartha Recommends