വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം.... ഭാര്യയ്ക്ക് ഗുരുതര പൊള്ളൽ

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. സുൽത്താൻ ബത്തേരിയിൽ പുത്തൻവീട്ടിൽ കൃഷ്‌ണൻകുട്ടിയാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭാര്യയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.
ഉറക്കത്തിനിടെ അപകടം സംഭവിച്ചതാകാമെന്നാണ് സൂചനകളുള്ളത്. കിടപ്പുമുറിയടക്കം പല ഭാഗങ്ങളും പൂർണമായും കത്തിനശിച്ച നിലയിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഷോർട്ട് സർക്യൂട്ട് മൂലം അപകടമുണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha


























