നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ

ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. ആക്കുളം മാവടിനട പുഷ്‌പ ഭവനിൽ രഘുനാഥൻ നായർ (57), ഭാര്യ പുഷ്‌പ (64) എന്നിവരെയാണ്ണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രഘുനാഥൻ നായർ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിലും പുഷ്‌പയുടെ മൃതദേഹം തറയിലുമാണ് കിടന്നിരുന്നത്. വീട്ടിൽനിന്ന് ദുർഗന്ധമുണ്ടായതിനെതുടർന്ന് ബന്ധു മെഡിക്കൽ കോളേജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ഇരുവരും അയൽവാസികളുമായി വലിയ അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് വിവരം. അസ്വാഭാവികമരണത്തിന് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha
























