നിങ്ങളുടെ പരാതികള്‍ പോലീസ് മേധാവിയോട് പറയാം..ഫെയ്‌സ് ബുക്ക് പേജുമായി ഡിജിപി സെന്‍കുമാര്‍ രംഗത്ത്

നിങ്ങളുടെ എന്ത് പരാതിയും ഇനി പോലീസിനോട് തുറന്ന് പറയാം. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്‍ നിങ്ങളോട് അപമര്യാദയായി പെരുമാറുകയോ, പരാതി കൊടുത്താല്‍ വാങ്ങാതെയിരിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് തുറന്ന് പറയാം. അതിനായി ഡിജിപി ഫെയ്‌സ്ബുക്ക് പേജ് രൂപീകരിച്ചിരിക്കുകയാണ്.
സ്‌റ്റേറ്റ് പൊലീസ് ചീഫ് കേരള എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പേജ് ജനങ്ങളുമായി സംവദിക്കാനുള്ള നവ മാധ്യമ പ്ലാറ്റ്‌ഫോമാണെന്നു ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. https://www.facebook.com/StatePoliceChief എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പൊലീസ് മേധാവിയുമായി നിങ്ങള്‍ക്ക് സംവദിക്കാം.
ഡിജിപി ടി.പി.സെന്‍കുമാര്‍ എല്ലാവരെയും പേജിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസുമായി സംവദിക്കാന്‍ താല്‍പര്യമുള്ളവര്‍ അതിന് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നു ടി.പി.സെന്‍കുമാര്‍ പറഞ്ഞു. പല നിര്‍ദേശങ്ങളും, പ്രത്യേകിച്ച് പഠിച്ചു തയാറാക്കുന്ന നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. പൊലീസിന്റെ നടപടികളില്‍ ഉണ്ടാകേണ്ട നിര്‍ദേശങ്ങളും പരിഗണിച്ച് കൂടുതല്‍ നല്ല രീതിയില്‍ പൊലീസിന്റെ കാര്യങ്ങള്‍ കൊണ്ടു പോകുന്നതിനാണ് ഇത്തരം വേദി ഒരുക്കിയിരിക്കുന്നതെന്നും ഡിജിപി പറഞ്ഞു.
എന്നാല്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. പറ്റുന്നത്രേ രീതിയില്‍ പോസിറ്റീവായി പോസ്റ്റുകള്‍ വായിക്കുകയും നടപടികളെടുക്കുകയും ചെയ്യുമെന്നും ഡിജിപി പറഞ്ഞു. എല്ലാക്കാര്യങ്ങളും ഒന്നോ രണ്ടോ ദിവസം കൊണ്ടു മാറില്ല. എന്നാല്‍ മാറ്റങ്ങളുടെ വേഗത കൂട്ടാന്‍ സാധിക്കും.
സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. നല്ലതിലൂടെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ എല്ലാവര്‍ക്കും ഒരുമിച്ച് മുന്നോട്ടിറങ്ങാമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പ്രൊഫഷണല്‍ ആയും നല്ല രീതിയിലും ജനങ്ങളുമായി പെരുമാറാനാണു ശ്രദ്ധിക്കുന്നതെന്നും ഡിജിപിയുടെ ആമുഖ വീഡിയോയില്‍ വ്യക്തമാക്കി.
ഇതിന് മുമ്പ്, ട്രാഫിക് നിയമലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉടനടി പോലീസിന് കൈമാറുന്നതിനായി 9747001099 എന്ന വാട്‌സ്ആപ്പ് നമ്പര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ നമ്പറിലേക്ക് വിവരങ്ങളും ചിത്രങ്ങളുമൊക്കെ അയയ്ക്കാം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും പോലീസും ചേര്‍ന്ന് നടപ്പാക്കുന്ന ശുഭയാത്ര പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം. എല്ലാദിവസവും 24 മണിക്കൂറും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളെടുക്കാനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഡിജിപിയുടെ ഇത്തരമൊരു നീക്കം ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്നത് ഉറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















