മിഠായിത്തെരുവ് തീപിടുത്തം; വ്യാപാരികളെ തള്ളി കളക്ടര്‍

കളക്ടറും വ്യാപാരികളും വീണ്ടും കൊമ്പുകോര്‍ക്കുന്നു. കോഴിക്കോട് മിഠായിത്തെരുവ് തീപിടുത്തത്തിന് കാരണം ഇന്‍വേട്ടറില്‍ നിന്ന് തീ പടര്‍ന്നതാണെന്ന അന്വേഷണ റിപ്പോര്‍ട്ട് സംഭവ സ്ഥലം സന്ദര്‍ശിക്കാതെയാണ് സബ്കളക്ടര്‍ തയ്യാറാക്കിയതെന്ന വ്യാപാരികളുടെ വാദം ജില്ലാ കളക്ടര്‍ തള്ളി. അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സബ് കളക്ടര്‍ക്ക് സംഭവ സ്ഥലം സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, കെ.എസ്.ഇ.ബി, പി.ഡബ്ല്യുഡി എന്നിവരുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയാണോ എന്ന കാര്യം തെളിയിക്കേണ്ടത് പോലീസാണെന്നും കളക്ടര്‍ പറഞ്ഞു.
മിഠായി തെരുവിലെ തീപിടുത്തം അന്വേഷിച്ച സബ്കളക്ടര്‍ ഹിമാന്‍ഷു കുമാര്‍ റോയിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു. ഇന്‍വേട്ടറിലെ തകരാറാണ് തീപിടുത്തത്തിന് ഇടയാക്കിയത് എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. മിഠായി തെരുവിലെ വൈദ്യുതീകരണ സംവിധാനം പുതുക്കണമെന്നും അനധികൃത നിര്‍മ്മാന പ്രവര്‍ത്തനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് മുന്‍കരുതല്‍ നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















